പൊലിസിനെ പിക്കാസ് കൊണ്ടടിച്ച് രക്ഷപ്പെട്ടു; പരുക്കേറ്റ പൊലിസ് മരിച്ചു- വിഡിയോ
ഭോപ്പാല്‍: കാവല്‍ പൊലിസുകാരെ പിക്കാസ് കൊണ്ടടിച്ച് പ്രതി രക്ഷപ്പെട്ടു. മാരകമായി പരുക്കേറ്റ പൊലിസുകാരന്‍ ആശുപത്രിയില്‍ മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read In English
ഞായറാഴ്ചയാണ് സംഭവം നടന്നത്. പുറത്തേക്കുള്ള വാതിലിനരികില്‍ ഇരുന്ന രണ്ടു പൊലിസുകാരുടെ പിന്നിലൂടെയെത്തി പിക്കാസ് കൊണ്ട് ആഞ്ഞടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.
തലയ്ക്ക് നല്ല പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി വരുകയായിരുന്നു.
പൊലിസിനെ ആക്രമിക്കാന്‍ വരുമ്പോള്‍ മറ്റൊരാള്‍ ഒന്നും ചെയ്യാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ജയില്‍ ചാടിയ പ്രതിയെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണ്.
#WATCH Dramatic visuals of an undertrial prisoner viciously attacking two prison guards at a police station in Bhind on 9th September. One police personnel has been referred to Delhi for treatment, another is under treatment at a district hospital in Bhind (Source: CCTV footage) pic.twitter.com/eXEQ5eH51y
— ANI (@ANI) September 11, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."