കുടുംബശ്രീ അരങ്ങ് കലാ കായികമേള
തൊടുപുഴ: കുടുംബശ്രീ ജില്ലാ മിഷന്‍ 19ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല കലാ കായിക മത്സരങ്ങള്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ നടന്നു.
കുടുംബശ്രീ കുടുംബങ്ങളില്‍ നിന്നുള്ള 500 ലേറെപ്പേര്‍ പങ്കെടുത്തു. കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ നിര്‍വഹിച്ചു.
തൊടുപുഴ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജമീല .കെ ആധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ബിനു .ആര്‍ മുഖ്യപ്രഭാഷണം നടത്തി.
കുടുംബശ്രീ കണ്‍സള്‍ട്ടന്റ് വെന്റിഷ് ജോയ് സ്വാഗതവും സരളമ്മ. ബി കൃതജ്ഞയും പറഞ്ഞു. 9 കായികഇനങ്ങളിലും 16 കലാമത്സര ഇനങ്ങളിലുമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് 200ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
ഇന്ന് നടക്കുന്ന ജില്ലാ വാര്‍ഷികം വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്യും.
പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷന്‍ ആയിരിക്കും. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
കുടുംബശ്രീ സംരംഭമായ ഇമശ്രീ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി പ്രൊമോഷന്‍ വീഡിയോ പ്രകാശനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."