HOME
DETAILS

ഓക്‌സിജന്‍ മാസ്‌ക് വയ്ക്കാത്തതിനെ തുടര്‍ന്നുള്ള മരണം: നഴ്‌സിന്റെ ശബ്ദം വ്യാജമല്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

  
backup
October 20 2020 | 05:10 AM

kalamasseri-medical-college-hospital-issue-2020

 

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗി ഓക്‌സിജന്‍ മാസ്‌ക് ശരിക്ക് വയ്ക്കാത്തതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പുറത്തുവന്ന ഓഡിയോ സന്ദേശം വ്യാജമല്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട്‌കൊച്ചി തുരുത്തി കെക്കിനകത്ത് വീട്ടില്‍ സി.കെ ഹാരിസ് (49) മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തലുമായി വനിതാ ഡോക്ടര്‍ നജ്മ രംഗത്തെത്തിയത്.

ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയതാണെന്നും സത്യം പുറത്തുപറഞ്ഞ നഴ്‌സിങ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികേടാണെന്നും ഡോ. നജ്മ പറഞ്ഞു. വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില നഴ്‌സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. പരിചരണക്കുറവ് മൂലം രണ്ട് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചില്ലെന്നും ഡോ. നജ്മ പറഞ്ഞു.

കുവൈത്തില്‍ ഡ്രൈവറായി ജോലിചെയ്തുവന്ന ഹാരിസ് കഴിഞ്ഞ ജൂണ്‍ 19നാണ് നാട്ടിലെത്തിയത്. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ച് മക്കളേയും ഭാര്യയേയും ബന്ധുക്കളേയും ഒന്നും കാണാതെ നേരെ ക്വാറന്റൈന്‍ സെന്ററിലേക്കാണ് പോയത്. കടുത്ത പനിയെ തുടര്‍ന്ന് ജൂണ്‍ 24ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

അന്നുതന്നെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവായി. ഓക്‌സിജന്‍ ലെവല്‍കുറഞ്ഞതിനെ തുടര്‍ന്ന് ഐ.സിയുവിലേക്കും മാറ്റി. ഹാരിസ് കുടുംബാംഗങ്ങളുമായി വിഡിയോകോളില്‍ സംസാരിച്ചിരുന്നതായും തനിക്ക് രോഗം വേഗം ഭേദമാകുമെന്നും ഉടനെ വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നതായും ഭാര്യാ സഹോദന്‍ അന്‍വര്‍ പറഞ്ഞു.

ജൂലൈ 13നാണ് ആശുപത്രിയില്‍ നിന്ന് വിളിച്ച് ഓക്‌സിജന്‍ നല്‍കുന്നതിനായി യന്ത്രം വേണമെന്ന് ആവശ്യപ്പെടുന്നത്. വാര്‍ഡിലേക്ക് മാറ്റുന്നതിന് വേണ്ടിയാണെന്നും പറഞ്ഞിരുന്നു. 17-ാം തിയതി യന്ത്രം വാങ്ങി നല്‍കുകയും ചെയ്തു. എന്നാല്‍ 20ന് ആശുപത്രിയില്‍ നിന്ന് ഹാരിസ് മരിച്ചുഎന്ന വിവരമാണ് വിളിച്ചുപറഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു. 25 വര്‍ഷത്തോളമായി ഹാരിസ് പ്രവാസജീവിതം തുടങ്ങിയിട്ട്. വാടകവീട്ടിലാണ് ഭാര്യ റുക്‌സാനയും പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ സഫ്‌വാനും മൊബൈല്‍ഷോപ്പില്‍ ജോലിചെയ്യുന്ന മകന്‍ സല്‍മാനും കഴിയുന്നത്.

ശബ്ദസന്ദേശം നഴ്‌സുമാരെ ജാഗരൂകരാക്കാന്‍: നഴ്‌സിങ് ഓഫിസര്‍

നഴ്‌സുമാര്‍ക്ക് ശബ്ദസന്ദേശം നല്‍കിയത് ജാഗരൂകരായിരിക്കാനാണെന്ന്, കൊവിഡ് രോഗികളില്‍ ചിലര്‍ മരിച്ചത് ജീവനക്കാരുടെ അശ്രദ്ധ മൂലമാണെന്ന് ശബ്ദസന്ദേശം നല്‍കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കളമശ്ശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസര്‍ ജലജാദേവി.

ശബ്ദസന്ദേശം താന്‍ നല്‍കിയതു തന്നെയാണ്. എന്നാല്‍ ആശുപത്രിയില്‍ അതില്‍ പറയുന്നതുപോലെ അനാസ്ഥയൊന്നും നടക്കുന്നില്ല. കേന്ദ്രത്തില്‍ നിന്ന് പരിശോധനയ്ക്കായി വിദഗ്ധസംഘം എത്തുന്ന സാഹചര്യത്തില്‍ ജാഗരൂകരായിരിക്കാനാണ് ജീവനക്കാര്‍ക്ക് ഇപ്രകാരം സന്ദേശം നല്‍കിയത്. ഇതില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ജലജ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിലെ അനാസ്ഥ ചൂണ്ടിക്കാട്ടി ജലജ നഴ്‌സുമാര്‍ക്ക് സബ്ദസന്ദേശം നല്‍കിയത്. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയതായി സന്ദേശത്തില്‍ പറയുന്നുണ്ട്. വാര്‍ഡിലേക്കു മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട ഫോര്‍ട്ട് കൊച്ചി സ്വദേശി സി.കെ ഹാരിസ് മരിക്കാനിടയായത് അശ്രദ്ധ മൂലമാണെന്നും ഡോക്ടര്‍മാര്‍ ഇടപെട്ട് വിവരങ്ങള്‍ പുറത്തറിയിക്കാതിരുന്നതിനാലാണ് ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും സന്ദേശത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago