അട്ടപ്പാടിയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ ആനക്കൊമ്പുകള്‍: ആനവേട്ട സംഘത്തിനായി അന്വേഷണം തുടങ്ങി
അഗളി: അട്ടപ്പാടിയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തി. പിന്നില്‍ ആനവേട്ട സംഘമെന്നാണ് സംശയിക്കുന്നത്. 65 സെന്റീമിറ്റര്‍ നീളമുളള കൊമ്പുകളാണ് കണ്ടെത്തിയത്. കാലപ്പഴക്കമുളള കൊമ്പുകളാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
അഗളി നായ്ക്കര്‍പാടിയിലെ കൃഷിയിടത്തിലെ ഷെഡില്‍ നിന്നാണ് പൊലിസ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. പൂട്ടിയിട്ട ഷെഡില്‍ ചാക്കില്‍ കെട്ടി തറയില്‍ കുഴിച്ചിട്ട രീതിയിലായിരുന്നു ഇവ. അഗളി പൊലിസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറി.
മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലേക്ക് ആനക്കൊമ്പ് കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പൊലിസ് പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുളളതാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
സൈലന്റ് വാലി വനമേഖലയില്‍ ഉള്‍വനങ്ങള്‍ കേന്ദ്രീകരിച്ചുളള ആനവേട്ട സംഘത്തെക്കുറിച്ചുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."