ചാരായ വാറ്റ്: യുവാവ് പിടിയില്‍
നെയ്യാറ്റിന്‍കര: വീട്ടിനുളളില്‍ ചാരായം വാറ്റവേ യുവാവിനെ എക്സൈസ് സംഘം പിടികൂടി.
നെയ്യാറ്റിന്‍കര അരംഗമുഗള്‍ കുഞ്ചുവീട്ടില്‍ വിജയന്റെ മകന് കിട്ടു എന്നു വിളിക്കുന്ന മനോജ് (27) ആണ് പിടിയിലായത്.
പകല്‍ സമയത്ത് വീടിന്റെ കിടപ്പുമുറിയിലായിരുന്നു വാറ്റ് നടന്നത്. സമാവറിലും , ബക്കറ്റിലും , വീട്ടിലും , പുരയിടത്തിലും സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് വീടിന്റെ കിടപ്പുമുറിയിലാണ് വാറ്റ് സെറ്റ് ഘടിപ്പിച്ച് ചാരായം വാറ്റിയത്. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാള്‍ നിരവധി അടിപിടി കേസിലെ പ്രതിയാണെന്ന് അധികൃതര്‍ അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തിരുപുറം എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എല്‍.ഷിബുവിന്റെ നേതൃത്വത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ബാബു , പ്രിവന്റീവ് ഓഫിസര്‍ വിജയന് , സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അജികുമാര്‍ , ബൈജു , സ്റ്റീഫന്‍ റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."