അഞ്ചാമത് ജനമിത്ര, ഗ്രാമകീര്‍ത്തി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
.
വര്‍ക്കല: മലയാള സാംസ്കാരിക വേദിയുടെ അഞ്ചാമത് ജനമിത്ര,ഗ്രാമകീര്‍ത്തി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
പോത്തന്‍കോട് സി.ഐ എസ്.ഷാജി, വാട്ടര്‍ അതോറിറ്റി വര്‍ക്കല ഡിവിഷന് അസി.എഞ്ചിനീയര്‍ എസ്.ബൈജു എന്നിവര്‍ക്കാണ് ജനമിത്ര പുരസ്കാരം.
ഗ്രാമകീര്‍ത്തി പുരസ്കാരങ്ങള്‍ക്ക് ഇടവ മുസ്ലിം എച്ച്.എസ് (വിദ്യാഭ്യാസം), ഡോ.കെ.ആര്. ജയകുമാര്‍ (ആതുരസേവനം), വര്‍ക്കല മുരുകേശ്, കുമാരി തൃപ്തി തൃദീപ്, പ്രാണ്‍ പ്രസന്നന് (കല), അര്‍ഷാദ് (ഗ്രാമീണ വ്യവസായം), സെന്‍രാജ് (എന്റര്‍പ്രണര്‍), പുന്നമൂട് ബാബു (വ്യാപാരി), സുരേന്ദ്രന് (കൃഷി) എന്നിവരെ തെരഞ്ഞെടുത്തു. വര്‍ക്കല സജീവ്, സൈജു ചാവര്‍കോട്, സാബു സീലി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വര്‍ക്കല ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന ഒന്‍പതാം വാര്‍ഷിക സാംസ്കാരിക സമ്മേളനത്തില്‍ ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് കമല്‍ സമ്മാനിക്കുമെന്ന് മലയാള സാംസ്കാരിക വേദി ചെയര്മാന് അന്‍സാര്‍ വര്‍ണന,ജനറല്‍ സെക്രട്ടറി ജി.ബദരീനാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."