HOME
DETAILS

മീഡിയ അക്കാദമി മാഗസിന്‍ പുരസ്‌കാരം ഫാറൂഖ് കോളജിന്

  
backup
May 31, 2019 | 6:05 PM

%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%97%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d


കൊച്ചി: കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള കേരള മീഡിയ അക്കാദമി പുരസ്‌കാരത്തിന് കോഴിക്കോട് ഫാറൂഖ് കോളജ് മാഗസിന്‍ 'മറു' അര്‍ഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളജിന്റെ മാഗസിന്‍ 'കുളി പ്രത്യയ'ത്തിനാണ് രണ്ടാംസ്ഥാനം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന്റെ മാഗസിന്‍ 'ഒരു ദുരാത്മാവിന്റെ പറ്റുപുസ്തകം' മൂന്നാംസ്ഥാനം നേടി. തൃശൂര്‍ കേരള വര്‍മ്മ കോളജ് മാഗസിന്‍ 'സെക്കന്‍ഡ്‌സി'ന് പ്രോത്സാഹന സമ്മാനം ലഭിച്ചു.


ഒന്നാം സമ്മാനമായി മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുകയെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അറിയിച്ചു. രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും നല്‍കുമ്പോള്‍ മൂന്നാംസ്ഥാനക്കാര്‍ക്ക് ലഭിക്കുക 10,000 രൂപയും ട്രോഫിയുമാണ്. ജൂണില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ തോമസ് ജേക്കബ്, ഡോ. പി.കെ രാജശേഖരന്‍, സാഹിത്യകാരി എസ്. സിതാര എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ 2017-18 ലെ മാഗസിനുകളാണ് അവാര്‍ഡിന് പരിഗണിച്ചത്.


അക്കാദമിയുടെ പുതിയ സംരംഭമായ സ്‌കൂളുകളിലെയും കോളജുകളിലെയും മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമാണ് മാഗസിന്‍ അവാര്‍ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  3 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  3 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  3 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  3 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  3 days ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  3 days ago