HOME
DETAILS

വാക്കയില്‍കടവ് റോഡിനോട് അവഗണന: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

  
backup
May 13, 2017 | 4:00 AM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d



അലനല്ലൂര്‍: പാലക്കാഴി  വാക്കയില്‍കടവ്  ചിരട്ടക്കുളം റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാക്കയില്‍കടവ് പാലത്തില്‍ റോഡ് ഉപരോധിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെള്ളിയാര്‍ പുഴക്ക് കുറുകെ വാക്കയില്‍കടവില്‍ പാലത്തിനു സമീപം പാലക്കാഴികരയിലെ 50 മീറ്റര്‍ അപ്രോച്ച് റോഡ് ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
ജില്ലാപഞ്ചായത്ത് നിര്‍മിച്ച പാലത്തിന്റെ ഇരുകരകളിലും റോഡ് അറ്റകുറ്റപ്പണി അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ പാലത്തോട് ചേര്‍ന്ന 50 മീറ്റര്‍ ഭാഗം ഒഴിവാക്കിയിട്ടിരിക്കുകയാണ്. റോഡിന് ആവശ്യമായ ഡ്രൈനേജ് സംവിധാനമില്ലാത്തതും കുത്തനെയുള്ള ഇറക്കവും ഇവിടെ അപകടഭീഷണി ഉയര്‍ത്തുന്നു.
മഴക്കാലത്ത് ഈ റോഡ് ഗതാഗത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ചെളിനിറഞ്ഞ അപ്രോച്ച് റോഡില്‍ ക്വാറികളില്‍ നിന്നുള്ള കരിങ്കല്‍ ചീളുകള്‍ നിക്ഷേപിച്ചാണിപ്പോള്‍ യാത്ര.
പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡാണിത്. കണ്ണംകുണ്ട് ക്രോസ്‌വേ മഴക്കാലത്ത് വെള്ളത്തിനിയിലാകുമ്പോഴും എടത്ത നാട്ടുകര  വട്ടമണ്ണപുറം  ചിരട്ടക്കുളം പ്രദേശത്തുകാര്‍ക്കും അലനല്ലൂരിലേക്കും തിരിച്ചും ഏറെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗമാണിത്.
ഈ റോഡിനോട് അ ധികൃതര്‍ നടത്തുന്ന അവഗണനയില്‍ നാട്ടുകാര്‍ ഏറെ പ്രതിഷേധത്തിലാണ്. വെള്ളിയാഴ്ച്ച രാവിലെ നടന്ന റോഡ് ഉപരോധസമരത്തിന് പുത്തം കോട്ട് സലീം, ടി.കെ. അബ്ദ, കാദര്‍ കൂത്താര്‍തൊടി, കുഞ്ഞയമ്മു ചേരിയാടന്‍, അബു കൂരിക്കാടന്‍, മമ്മദ് പള്ളിപ്പെറ്റ, ഹംസ കൂരിക്കാടന്‍, ഉമ്മര്‍ പൊന്‍പാറ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  6 days ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  6 days ago
No Image

സിന്‍ഡിക്കേറ്റ് ശുപാര്‍ശ തള്ളി; കണ്ണൂര്‍ സര്‍വകലാശാലയിലെ 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ ചാന്‍സലറുടെ നേരിട്ടുള്ള നിയമനം

Kerala
  •  6 days ago
No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  6 days ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴ്മണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  6 days ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  6 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  6 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  6 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  6 days ago