HOME
DETAILS

പ്രളയാനന്തരമുണ്ടായ അസാധാരണ പ്രതിഭാസങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍

  
backup
September 12, 2018 | 5:58 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7


തിരുവനന്തപുരം: പ്രളയശേഷമുള്ള അസാധാരണ പ്രതിഭാസങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നത്, ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ വ്യതിയാനം, ഭൂമി വിണ്ടുകീറുന്നതും കാലവസ്ഥയ്ക്കുണ്ടായ മാറ്റം തുടങ്ങിയവ വിദഗ്ധരുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ പരിശോധിയ്ക്കുന്നത്. ശാസ്ത്രീയമായി വിലയിരുത്താനും പ്രതിവിധി നിര്‍ദേശിക്കാനും ശാസ്ത്രസാങ്കേതിക കൗണ്‍സിലിനെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നതും ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ വ്യതിയാനവും ഭൂമി വിണ്ടുകീറുന്നതും പഠിക്കാന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റിനെയുമാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ ജൈവ വൈവിധ്യ മേഖലകളില്‍ പരിസ്ഥിതിക്കുണ്ടായ മാറ്റവും സസ്യ, ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റവും പ്രത്യേക പഠന വിഷയമാക്കും. പഠിച്ച് ഉടന്‍ റിപ്പോര്‍ട്ട് നലകാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രളയത്തിനു ശേഷമുണ്ടായ അസാധരണ പ്രതിഭാസം വരും മാസങ്ങളില്‍ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം പ്രതിസന്ധിയിലാക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
ശാസ്ത്രീയ പഠനത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ ഇനി എന്തു ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കൂ. സംസ്ഥാനത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നതില്‍ സര്‍ക്കാര്‍ കടുത്ത ആശങ്കയിലാണ്. പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് 10 അടിയിലേറെ താഴ്ന്നത് ശുദ്ധജല പമ്പിങ്ങിനെ ബാധിച്ചുതുടങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  14 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  14 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  14 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  14 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  14 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  14 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  14 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  14 days ago