HOME
DETAILS

കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: ' ഒരിക്കലും യോജിക്കില്ല, ദാര്‍ഭാഗ്യകരം'; പാര്‍ട്ടി നേതാവെന്നു കരുതി ഇത്തരം പ്രയോഗങ്ങള്‍ക്ക് കയ്യടിക്കില്ലെന്നും രാഹുല്‍

  
Web Desk
October 20 2020 | 09:10 AM

keralam-rahul-gandhi-on-kamal-naths-item-comment-for-bjp-leader-2020

കല്‍പറ്റ: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ കല്‍പറ്റയില്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കവേയാണ് നിലപാട് വ്യക്തമാക്കിയത്.

''കമല്‍ നാഥ് എന്റെ പാര്‍ട്ടിക്കാരനാണെന്നതൊക്കെ ശരി. എന്നാല്‍ വ്യക്തിപരമായി, അദ്ദേഹം ഉപയോഗിച്ചതുപോലുള്ള ഭാഷ എനിക്കിഷ്ടമല്ല. അത്തരം പരാമര്‍ശങ്ങളെ അനുകൂലിക്കില്ല. അദ്ദേഹം ആരാണെന്നു നോക്കാതെ വിമര്‍ശിക്കും. ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണത്'- രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് രാജിന് വേണ്ടി ദാബ്രയില്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം.

'ഞങ്ങളുടെ സ്ഥാനാര്‍ഥി അവളെ പോലെയല്ല... അവളുടെ പേര് എന്താണ് നിങ്ങള്‍ക്ക് അവളെ നന്നായി അറിയാം, നേരത്തെ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു... എന്തൊരു ഐറ്റം ആണത്' - ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിയെ ലക്ഷ്യമിട്ടായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.

വിവാദ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വിശദ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇത് സംബന്ധിച്ച് സോണിയാ ഗന്ധിക്കും ഇമാര്‍തി ദേവി പരാതി നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  27 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago