HOME
DETAILS

സാധാരണക്കാര്‍ക്ക് റെയില്‍വെ സൗകര്യം അന്യമാക്കുന്നുവെന്ന്

  
backup
May 13, 2017 | 4:02 AM

%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2



ആലത്തൂര്‍: പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയത് മൂലം ബി.ജെ.പി സര്‍ക്കാര്‍ റെയില്‍വെ സൗകര്യം സാധാരണക്കാര്‍ക്ക് അന്യമാക്കുന്നുവെന്ന് പി.കെ.ബിജു എംപി അഭിപ്രായപ്പെട്ടു. റെയില്‍വെ യെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം വേഗത്തിലാക്കാനും ബാങ്കുകളെയും വരുമാനത്തിന്ന് മാത്രം മുന്‍തൂക്കം നല്‍കി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വല്‍ക്കരിക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.
പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞമാസം റെയില്‍വെ മന്ത്രിയെ നേരിട്ട് കണ്ട് എം.പി നിവേദനം നല്‍കിയിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂര്‍, രാമേശ്വരം, മധുരൈ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പാലക്കാട് പൊള്ളാച്ചി റൂട്ട് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിന് പകരം പ്രസ്തുത റൂട്ട് തന്നെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഈ നടപടിക്കെതിരെ പാര്‍ലിമെന്റില്‍ പ്രതിഷേധമുയര്‍ത്തുമെന്നും റെയില്‍മന്ത്രിക്ക് കത്ത് നല്‍കുമെന്നും എം.പി അറിയിച്ചു. ഗേജ് മാറ്റത്തിന്നായി 2008 ല്‍ അടച്ചിട്ട ഈ റൂട്ട് 2016 ല്‍ ആണ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചത്.
ഗേജ് മാറ്റത്തന് മുമ്പായി പുതുനഗരം, വടഗനികപുരം, കൊല്ലങ്കോട്, മുതലമട റെയില്‍വെ സ്റ്റേഷനുകള്‍ കേരള തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും പ്രധാന കേന്ദ്രങ്ങളായിരുന്നു. ഗേജ് മാറ്റത്തിന് ശേഷം ട്രെയിനുകള്‍ റദ്ദാക്കിയതോടെ മേഖലയിലെ വ്യാപാരത്തിന്ന് കടുത്ത മങ്ങലേല്‍ക്കുകയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  2 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  2 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  2 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  2 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  2 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  2 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  2 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  2 days ago