വരാനിരിക്കുന്നത് ഉത്സവകാലം: വൈറസ് ഇപ്പോഴുമുണ്ട്, ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായി ജാഗ്രത കൈവിടരുതെന്ന മുന്നറിയുപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനതാ കര്‍ഫ്യൂ മുതല്‍ രാജ്യം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. രാജ്യത്ത് സ്ഥിതി മെച്ചപ്പെട്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയില്‍ തന്നെയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് ഭീതി മാറി എന്നതരത്തിലാണ് എല്ലാവരും പെരുമാറുന്നത്. കരുതല്‍ കൈവിടരുതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
കൊവിഡ് മഹാമാരിക്കിടയില്‍ ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വിജയം നേടും വരെ ജാഗ്രത തുടരണം. കൊവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ ഈ പോരാട്ടം തുടരണം. മരുന്ന് വരുമ്പോള്‍ ഓരോരുത്തര്‍ക്കും ഇത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. ശത്രുവിനെയും രോഗത്തെയും കുറച്ചുകാണരുതെന്നും പ്രധാനമന്ത്രി രാജ്യത്തോട് അഭ്യര്‍ഥിച്ചു.
രാജ്യത്തെ പത്തു ലക്ഷം പേരില്‍ 5,500 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളില്‍ ഇത് 25,000-ത്തോളമാണ്. രാജ്യത്തെ പത്തുലക്ഷം പേരില്‍ 83 പേരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാല്‍, യു.എസ്, ബ്രസീല്‍, സ്പെയിന്, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ അത് 600-ന് മുകളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
https://twitter.com/ANI/status/1318530319138476032?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1318530319138476032%7Ctwgr%5Eshare_3%2Ccontainerclick_1&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fpm-narendra-modi-to-address-nation-soon-1.5145098
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."