മസാല ബോണ്ട്: ധനമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധം
പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തുനല്‍കി
തിരുവനന്തപുരം: മസാല ബോണ്ട് സംബന്ധിച്ച അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചാവേളയിലും ചോദ്യോത്തര വേളയിലും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ പലതും വസ്തുതാ വിരുദ്ധവും തെറ്റുമായിരുന്നെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി.
കിഫ്ബി ബോണ്ടുകളില്‍ ഏതൊക്കെ കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന കാര്യം, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് പുറത്തുവിടാന്‍ സാധിക്കുകയില്ലെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞെങ്കിലും കിഫ്ബി പുറത്തിറക്കിയ പത്രക്കുറിപ്പിലും മറ്റും സി.ഡി.പി.ക്യൂവാണ് ബോണ്ടുകള്‍ വാങ്ങിയതെന്ന് പരാമര്‍ശിക്കുന്നുണ്ട്.
ലണ്ടന്‍ നിയമമല്ലേ ബാധകമാകുന്നതെന്ന ചോദ്യത്തിന് അല്ല എന്നാണ് ധനമന്ത്രി മറുപടി നല്‍കിയതെങ്കിലും കിഫ്ബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇംഗ്ലീഷ് നിയമമാണ് ബോണ്ടുകള്‍ക്ക് ബാധകമാവുക എന്ന് വ്യക്തമായി പറയുന്നുണ്ട്.
കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2018 ല്‍ ലിസ്റ്റ് ചെയ്തിരുന്നു എന്നാണ് ധനമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രേഖകളില്‍ കാണുന്നത് 2019 ഏപ്രില്‍ ഒന്നിന് ലിസ്റ്റ് ചെയ്തു എന്നാണ്. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന 10ന് ഈ പിശകുകള്‍ സഭയില്‍ ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."