HOME
DETAILS

പുഴയോരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

  
backup
May 13 2017 | 04:05 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5



മാള: ചാലക്കുടി പുഴയുടെ തീരത്ത് പുളിക്കടവില്‍ അന്നമനട ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അഡീഷണല്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ ഉത്തരവ്.
 പുഴയുടെ തീരത്ത് പാരിസ്ഥിതിക അനുമതി ഇല്ലാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സി.പി.എം ലോക്കല്‍ കമ്മിറ്റി ഉന്നത ഉദ്യാഗസ്ഥര്‍ക്കും മന്ത്രി തലങ്ങളിലും പരാതി നല്‍കിയിരുന്നു.
 ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ ഇറിഗേഷന്‍ എന്‍ജിനീയര്‍മാരുടെ സംഘം നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി. കൂടാതെ പുഴയോരം കൈയേറി കരിങ്കല്‍കെട്ടി നികത്തിയ ഇടം പൂര്‍ണമായും പഴയ രീതിയിലാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയാണ് പുഴയോരം കൈയേറി കുട്ടികളുടെ പാര്‍ക്ക് നിര്‍മിച്ചത് പുഴ ഗതിമാറി ഒഴുകുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനത്തിനെതരേ അന്നുതന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു.
അന്ന് എല്‍.ഡി.എഫായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഉത്തരവ് യു.ഡി.എഫിനൊപ്പം എല്‍.ഡി.എഫിനും അടിയായിരിക്കുകയാണ്.
നിലവിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago