മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം
കല്‍പ്പറ്റ: സംസ്ഥാനത്ത് ആദ്യമായി മലബാര്‍ മേഖലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നഗരസഭയുടെ ഭരണ ചുമതല ലഭിച്ച സുല്‍ത്താന്‍ ബത്തേരി നഗരസഭാ അധ്യക്ഷ സ്ഥാനം പാര്‍ട്ടിക്ക് കൂനിന്മേല്‍ കുരുവാകുന്നു. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലെത്തിയിട്ടും ഇടതുപക്ഷ പിന്തുണയോടെ പിടിച്ചെടുത്ത ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ കേരള കോണ്‍ഗ്രസ് (എം) അംഗമായ ടി.എല്‍ സാബു ഇതുവരെ തയാറായിട്ടില്ല. ഇതോടെ വയനാട് ജില്ലയില്‍ കേരള കോണ്‍ഗ്രസ്് എമ്മിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തില്ലെന്ന നിലപാടിലാണ് ജില്ലാ യു.ഡി.എഫ് നേതൃത്വം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതൃത്വം വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ടി.എല്‍ സാബു രാഷ്ട്രീയ മര്യാദ ലംഘിച്ച് ഇടതുപക്ഷത്തേക്ക് കൂറുമാറി മുനിസിപ്പല്‍ ചെയര്‍മാനായി ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് തീരുമാനം. ജില്ലാ യു.ഡി.എഫില്‍ ചേര്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളുടെ പേരു വിവരം കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍നിന്നു നല്‍കിയിരുന്നതായും കെ.ജെ ദേവസ്യ പ്രസിഡന്റായുള്ള കേരള കോണ്‍ഗ്രസ് (എം)നെ ജില്ലാ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തില്ലെന്ന് സംസ്ഥാന യു.ഡി.എഫിനെ അറിയിച്ചതായും ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. യു.ഡി.എഫ് തീരുമാനം വരുംദിനങ്ങളില്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ചക്ക് വഴിവയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."