ഇടപാടുകാര്‍ക്ക് എസ്.ബി.ഐയുടെ ഇരുട്ടടി
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഇടപാടുകാര്‍ക്ക് എസ്.ബി.ഐയുടെ ഇരുട്ടടി. നിരവധി പേരുടെ അക്കൗണ്ടുകളില്‍ നിന്നുമായി പതിനായിരങ്ങള്‍ നഷ്ടമായി. ഇക്കഴിഞ്ഞ 10ാം തീയതി എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ നോക്കിയ എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയിലെ ഇടപാടുകാര്‍ക്കാണ് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതായി കണ്ടത്. വെഞ്ഞാറമൂട് സ്വദേശിയായ സലീം തന്റെ 30,000 രൂപയുണ്ടായിരുന്ന എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നും എ.ടി.എം ഉപയോഗിച്ച് വെഞ്ഞാറമൂട്ടിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നും ഒന്‍പതിനായിരംരൂപ പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ എ.ടി.എമ്മില്‍ പണമില്ലാത്തതിനാല്‍ തുക പിന്‍വലിക്കാനായില്ല.തുടര്‍ന്ന് സമീപത്തെ മറ്റൊരു ബാങ്കിന്റെ എ.ടി.എമ്മില്‍ എത്തി നാലായിരം രൂപ വിന്‍വലിക്കാന്‍ നോക്കിയെങ്കിലും ഇവിടെയും പണം ഇല്ലായിരുന്നു. ഇക്കഴിഞ്ഞ 10ാം തീയതി വെഞ്ഞാറമൂട്ടിലെ മിക്ക എ.ടി.എമ്മുകളും കാലിയായിരുന്നുവത്രെ. എന്നാല്‍ ബാങ്കിലെത്തി രൂപ പിന്വിലിക്കാന് നോക്കുമ്പോഴാണ് അക്കൗണ്ടില്‍ നിന്നും പതിമൂവായിരം രൂപ നഷ്ടപ്പെട്ടതായി കണ്ടത്.
ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കിയപ്പോള്‍ എ.ടി.എം വഴിയാണ് തുക പിന്‍വലിക്കപ്പെട്ടതെന്നും കണ്ടു. തുടര്‍ന്ന് ബാങ്ക് അധിക്യതരെ കണ്ട് പരാതി പറഞ്ഞപ്പോഴാണ് സമാനമായ പരാതി മറ്റ് ചിലരും ഉന്നയിച്ചതായും ഇത് സംബന്ധിച്ച് പരിശോധിച്ച് വരുന്നതായും ബാങ്ക് അധിക്യതര്‍ പറഞ്ഞത്. നഷ്ടപ്പെട്ട തുക അക്കൗണ്ടില്‍ തിരികെ എത്തുമെന്നും ബാങ്ക് അധിക്യതര്‍ പറയുന്നുവെങ്കിലും ഇതില്‍ ഇടപാടുകാര്‍ക്ക് വിശ്വാസമില്ല. തങ്ങളുടെ പണം ഇത്തരത്തില്‍ വ്യാപകമായി നഷ്ടപ്പെടുന്നുണ്ടോ എന്ന ആശങ്കയും ഇടപാടുകാര്‍ ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."