ഹാട്രിക്കില്‍ റെക്കോര്‍ഡുമായി നോര്‍വെ താരം
ലുബ്ലിന്‍: അണ്ട@ര്‍ 20 ലോകകപ്പില്‍ ട്രിപ്പിള്‍ ഹാട്രിക് നേടി നോര്‍വെ താരം എര്‍ലിങ് ഹാല@ണ്ട് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഒന്‍പത് ഗോളുകള്‍ നേടിയാണ് താരം റെക്കോര്‍ഡിട്ടത്. കഴിഞ്ഞ ദിവസം നടന്ന നോര്‍വെ ഹോണ്ടുറാസ് മത്സരത്തിലായിരുന്നു റെക്കോര്‍ഡ് പിറന്നത്. മത്സരത്തില്‍ നോര്‍വെ എതിരില്ലാത്ത 12 ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കുകയും ചെയ്തു.
അണ്ടര്‍ 20 ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് എര്‍ലിങ് ഹാല@ണ്ട് സ്വന്തം പേരില്‍ കുറിച്ചത്. 1997 ല്‍ ബ്രസീല്‍ താരമായിരുന്ന അഡെയ്ല്‍ട്ടണ്‍ സ്വന്തം പേരില്‍ കുറിച്ച റെക്കോര്‍ഡാണ് ഹാലണ്ട് തകര്‍ത്തത്. അന്ന് ദക്ഷിണ കൊറിയയും ബ്രസീലും തമ്മിലുള്ള മത്സരത്തില്‍ 10-3 നായിരുന്നു ബ്രസീലിന്റെ ജയം. ഈ മത്സരത്തില്‍ ആറു ഗോളുകളായിരുന്നു ബ്രസീല്‍ താരമായിരുന്ന അഡെയ്ല്‍ട്ടണ്‍ നേടിയത്. ഈ റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം നോര്‍വെ താരം തകര്‍ത്തത്. അണ്ടര്‍ 20 ലോകകപ്പിലെ ഏറ്റവും വലിയ മാര്‍ജിനില്‍ ജയിക്കുന്ന ടീമെന്ന നേട്ടവും നോര്‍വെയുടെ പേരില്‍ കുറിപ്പക്കപ്പെട്ടു. മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ ഗോളടി ആരംഭിച്ച ഹാല@ണ്ട് 90-ാം മിനിട്ടിലാണ് ഒന്‍പതാം ഗോളടിച്ച് ഗോള്‍ വേട്ട അവസാനിപ്പിച്ചത്. 7, 20, 36, 43, 50, 67, 77, 88, 90 മിനിട്ടുകളിലായിരുന്നു ഹാല@ണ്ടിന്റെ ഗോളുകള്‍. ലിയോ സ്റ്റിഗാര്‍ഡ്(30), പീറ്റര്‍ ഹ്യൂഗ്(46), ഈമാന്‍ മര്‍ക്കോവിച്ച്(82) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. ഹോണ്ട@ുറാസിന്റെ ര@ണ്ടു കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ട@തും നോര്‍വേക്ക് നേട്ടമായി. ജയിച്ചെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് നോര്‍വെ. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ യുറുഗ്വായ് എതിരില്ലാത്ത ര@ണ്ട് ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ ഒന്‍പതു പോയിന്റുമായി യുറുഗ്വായ് ഗ്രൂപ്പ് ചാംപ്യന്മാരായി. ന്യൂസിലന്‍ഡ് 6 പോയിന്റ് നേടിയപ്പോള്‍ ഹോണ്ട@ുറാസിന് പോയിന്റൊന്നും ലഭിച്ചില്ല. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ നൈജീരിയയും ഉക്രൈനും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ യു.എസ്.എ ഒരു ഗോളിന് ഖത്തറിനെ പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ 3 കളികളില്‍നിന്ന് ഏഴു പോയിന്റുമായി ഉക്രൈനും 6 പോയിന്റുമായി യു.എസ്.എയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."