എം.പി, എം.എല്‍.എമാരില്‍ കുറ്റവാളികള്‍ 6.5 ശതമാനം
ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രതിനിധികളില്‍ കുറ്റവാളികളുടെ നിരക്കു കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്രിമിനല്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ ആകെ എണ്ണത്തിന്റെ 6.35 ശതമാനം മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രം കണക്കെടുത്തത്. 598 കേസുകളില്‍ 38 എണ്ണത്തില്‍ മാത്രമേ ജനപ്രതിനിധികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയുള്ളൂ. ബാക്കി 560 കേസുകളിലും ജനപ്രതിനിധികളെ വെറുതെവിട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയാണ് കേന്ദ്രം ഈ കണക്കുകകള്‍ സമര്‍പ്പിച്ചത്.
കേരളത്തില്‍ എട്ടുപേരെ കുറ്റക്കാരായി കണ്ടെത്തിയപ്പോള്‍, 147 കേസുകളില്‍ ജനപ്രതിനിധികളെ വെറുതെവിട്ടു. 178 കേസുകളാണ് പ്രത്യേക കോടതികളിലേക്കു മാറ്റിയത്. എം.പി, എം.എല്‍.എ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ ഏറ്റവുമധികം കാലതാമസമുണ്ടാകുന്നത് ബിഹാറിലാണ്. ബിഹാറില്‍ 48 കേസുകളില്‍ നേതാക്കളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
തമിഴ്നാട് (68), ഗുജറാത്ത് (42), ഉത്തര്‍പ്രദേശ് (29), മധ്യപ്രദേശ് (28) തുടങ്ങിയവയാണു ജനപ്രതിനികളെ കുറ്റവിമുക്തരാക്കുന്നതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."