ഹൈക്കോടതി ഉത്തരവിട്ടിട്ടും നീതി വൈകുന്നതായി പിതാവ്
തേഞ്ഞിപ്പലം: ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടും നീതിവൈകുന്നതായി പിതാവ്.
ചെനക്കലങ്ങാടി അരീപ്പാറയിലെ തെയ്യത്താംവീട്ടില് ബാലകൃഷ്ണന്റെ മകള്‍ നിഷ(22)ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തിലാണ് പിതാവ് നീതിക്കായി പോരാടുന്നത്. നിഷയുടെ ഭര്‍ത്താവ് ചാലിയം വട്ടപ്പറമ്പ് കീഴില്ലത്ത് കൃഷ്ണദാസിന്റെ വീട്ടില്‍ 2011 ഫിബ്രവരി 22 നാണ് നിഷ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ലോക്കല്‍ പോലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സംഭവത്തിലെ കുറ്റവാളികളെ നിയമത്തിന് മുമ്പില്കൊണ്ടുവരാനായില്ല. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പിതാവ് ബാലകൃഷ്ണന് പറഞ്ഞു. പുനരന്വേഷണത്തിന് കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ അന്വേഷണം ആരംഭിച്ചതിനെപ്പറ്റി ഒരുവിവരവുമില്ലെന്നും മകളുടെ ഘാതകരെ കണ്ടെത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയരെയൊക്കെ സമീപിച്ചിട്ടും ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായില്ലന്നും പിതാവ് ബാലകൃഷ്ണന്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."