HOME
DETAILS

കോടതിവിധി വരുന്നതു വരെ മുന്നാക്ക സംവരണം നിര്‍ത്തിവയ്ക്കണം: സംവരണ സമുദായ മുന്നണി

  
backup
October 21 2020 | 01:10 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%ae
 
 
മലപ്പുറം: സംസ്ഥാനത്ത് നടക്കുന്നത് സംവരണ അട്ടിമറിയാണെന്നും സുപ്രിംകോടതി വിധി വരുന്നതു വരെ മുന്നാക്ക സംവരണം നിര്‍ത്തിവയ്ക്കണമെന്നും സംവരണ സമുദായ മുന്നണി നേതാക്കളായ കെ. കുട്ടി അഹമ്മദ്കുട്ടിയും അഡ്വ. എന്‍. സൂപ്പിയും. പിന്നാക്ക, ദലിത് വിഭാഗങ്ങളുടെ സംവരണ തോത് ഉയര്‍ത്താന്‍ നടപടി വേണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
പാവപ്പെട്ടവര്‍ക്കു നടപ്പിലാക്കുന്ന സംവരണം എല്ലാ സമുദായത്തിലെയും പിന്നാക്കക്കാര്‍ക്കു കൂടി നല്‍കുന്നതാവണം. അശാസ്ത്രീയമായ സംവരണ സംവിധാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത് തടയണമെന്ന ഹരജിയില്‍ സുപ്രിംകോടതിയില്‍ നിന്ന് വിധി വരുന്നതിനു മുന്‍പ് ധൃതിപ്പെട്ട് ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളില്‍ തെറ്റായ രീതിയിലും പിന്നാക്കക്കാരെ കബളിപ്പിച്ചും എല്ലാ തലങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാ സര്‍ക്കാര്‍. 
മെറിറ്റ് സീറ്റില്‍ പരമാവധി 10 ശതമാനം വരെ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ചെയ്യണമെന്നാണ് ഭരണഘടനാ ഭേദഗതിയിലും ശശിധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും പറയുന്നത്. എല്ലാ നിയമനങ്ങളിലും 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം സംവരണ സീറ്റുമാണ്. 50 ശതമാനം മെറിറ്റ് സീറ്റിന്റെ 10 ശതമാനമെന്നാല്‍ അഞ്ചു സീറ്റുകള്‍ മാത്രമേ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ അതിനു പകരം 100 ശതമാനം സീറ്റിന്റെയും 10 ശതമാനം എന്ന കണക്കില്‍ നൂറില്‍ 10 സീറ്റുകള്‍ അവര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. തീര്‍ത്തും പിന്നാക്ക, ദലിത് വിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്ലസ്ടുവിന്റെ അലോട്ട്‌മെന്റിലും നീതിനിഷേധം പ്രകടമാണ്. അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ അവകാശപ്പെട്ടതിന്റെ ഇരട്ടി സീറ്റിലേക്ക് അലോട്ട്‌മെന്റ് നടത്തിയിരിക്കുകയാണ്. എന്നാല്‍ അതില്‍ പകുതിയിലധികം സീറ്റുകളും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ഇതുമൂലം പിന്നാക്ക, ദലിത് വിഭാഗങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. 
പി.എസ്.സി നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അശാസ്ത്രീയമായ നീക്കമാണ് നടത്താന്‍ പോകുന്നത്. പി.എസ്.സി നിയമനങ്ങളില്‍ നിലവിലുള്ള റൊട്ടേഷന്‍ മാറ്റാന്‍ പോകുന്നത് പ്രതിഷേധാര്‍ഹമാണ്. നീതിക്കു നിരക്കാത്ത നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു. കെ.ഡി.എഫ് (ഡി) സംസ്ഥാന സെക്രട്ടറി വി. നാരായണനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago