മാര്‍ക്കറ്റില്‍നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകിയത് ദുരിതമായി
കരുളായി: മത്സ്യ, മാംസ മാര്‍ക്കറ്റില്‍ നിന്നും പുറംന്തള്ളുന്ന രക്തം കലര്‍ന്ന ജലം റോഡിലേക്ക് ഒഴുകിയത് നാട്ടുക്കാര്‍ക്ക് ദുരിതമായി. കരുളായി ടൗണിലെ ടാക്‌സി സ്റ്റാന്റിന് സമീപത്താണ് രക്തം കലര്‍ന്ന ജലം തളം കൊട്ടികിടക്കുന്നത്.
കരുളായി ബസ് സ്റ്റന്റില്‍ നിന്ന് പുറത്തേക്ക് പ്രവേശിക്കുന്ന ഭാഗത്തായായതിനാല്‍ വാഹനങ്ങള്‍ കടന്ന് പോവുമ്പോള്‍ സമീപത്തെ കടകളിലേക്കും കാല്‍ നടയാത്രക്കാരുടെ ദേഹത്തേക്കും ഈ ജലം തെറിക്കുന്നു@്. ഇടക്കിടെ ഈ രീതിയില്‍ മാര്‍ക്കറ്റില്‍ നിന്നും മലിനജലം ഈ സ്ഥലത്തിലൂടെ ഒഴുക്കി വിടാറു@െന്നും ആരോപണമു@്. ഇന്ന് രാവിലെയാണ് രക്തം കലര്‍ന്ന ജലം മേഖലയില്‍ കൊട്ടികിടക്കുന്നത് നാട്ടുക്കാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലിസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കരുതെന്ന് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, ാര്‍ക്കറ്റിന്റെ മുന്‍വശത്തായി ടിപ്പറില്‍ കയറ്റി മാടുകളെ അറവ് നടത്താറു@െന്ന ആക്ഷേപവും പ്രദേശവാസികള്‍കിടയിലു@്. അറവ് കഴിഞ്ഞ് ടിപ്പര്‍ കഴുകുമ്പോഴാണ് മലിന ജലം ഒഴുകന്നതെന്നാണ് പറയുന്നത്. പതിവായി ഇത്തരത്തില്‍ മാലിന ജലം റോഡിലേക്ക് തുറന്ന് വിടുന്നത് പകര്‍ച്ച വ്യാധികള്‍ക്ക് പടരാന്‍ ഇടയാക്കുമെന്നും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."