കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മാര്‍ഗരേഖ രൂപീകരണവും പദ്ധതി വിശകലനവും നടത്തി
മലപ്പുറം: ആര്‍ദ്രം പദ്ധതിയിലുള്‍പ്പെട്ട 17 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതിയുടെ മാര്‍ഗരേഖ രൂപീകരണവും പദ്ധതി വിശകലനവും നടത്തി. ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മാഈലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അതാതു കേന്ദ്രങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു.
മാര്‍ഗരേഖ രൂപീകരണത്തിനു ഡി.പി.എം ഡോ. എ. ഷിബുലാല്‍ നേതൃത്വം നല്‍കി. മാസ് മീഡിയ ഓഫിസര്‍ പി. രാജു പദ്ധതി വിശദീകരിച്ചു. പാണ്ടിക്കാട്, തിരുന്നാവായ, വട്ടംകുളം, ആലങ്കോട്, പാങ്ങ്, എടയൂര്‍, അത്താണിക്കല്‍, പരപ്പനങ്ങാടി, കുഴിമണ്ണ,പുളിക്കല്‍, ചോക്കാട്, വഴിക്കടവ്, എ.ആര്‍ നഗര്‍, താഴേക്കോട്, ഒഴൂര്‍, പൊന്‍മല, മൊറയൂര്‍ എന്നീ പ്രഥാമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. ക്വാളിറ്റി അഷുറന്‍സ് ഓഫിസര്‍, ബയോമെഡിക്കല്‍ എന്‍ജിനിയര്‍, സിവില്‍ എന്‍ജിനിയര്‍ എന്നിവരടങ്ങിയ ടീം ഇതിന്റെ ഭാഗമായി ഫെസിലിറ്റി സര്‍വേ നടത്തി പ്ലാനുകള്‍ തയാറാക്കും.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. ഭാസ്‌കരന്‍, ഡോ. ഫിറോസ്ഖാന്‍, ഡോ. അനീന, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ജെ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."