HOME
DETAILS

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

  
November 03, 2024 | 8:59 AM

Now Wayanad Medical College Priyanka assured

വയനാട്: ജനങ്ങളുടെ സ്വപ്‌നമായ വയനാടിന്റെ മെഡിക്കല്‍ കോളജ് എന്ന ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും ഇവിടുത്തെ ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണെന്നും പ്രിയങ്ക.

 കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്‌നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്നും പ്രിയങ്ക ഗാന്ധി. അധികാരത്തില്‍ തന്നെ തുടരുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും പ്രിയങ്ക.

അതിനായി രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ വിദ്വേഷം പടര്‍ത്തുകയാണെന്നും ജനങ്ങളുടെ ഭൂമി, തുറമുഖങ്ങള്‍ വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം പ്രധാനമന്ത്രി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറയുന്നു. ലോകത്തിന് മുന്നില്‍ വയനാട് തിളങ്ങുന്നതിനായി ഒരുമിച്ച് നില്‍ക്കാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്കയ്ക്ക് പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധിയും വേദിയിലെത്തിയിരുന്നു.

മുന്നില്‍ നില്‍ക്കുന്ന ആളെ മനസിലാക്കിയാണ് പ്രിയങ്ക പ്രവര്‍ത്തിക്കുകയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്‌നേഹവും തമ്മിലുള്ള പോരാട്ടമാണെന്നും നരേന്ദ്രമോദിയെ പറ്റി പറഞ്ഞു ബോറടിച്ചുവെന്നും രാഹുല്‍ ഗാന്ധി. മാനന്തവാടി മേരി മാതാ കോളജ് ഗ്രൗണ്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു ഇരുവരുമെത്തിയത്.

മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് തന്നെ മടങ്ങുന്നതാണ്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തിയിരിക്കുന്നത്. മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളിലും പ്രിയങ്ക പങ്കെടുത്തേക്കുമെന്നാണ് പറയുന്നത്.

 

 

in Wayanad, Congress candidate Priyanka Gandhi emphasized the need for a medical college, highlighting it as a dream of the local people. S



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലിക്ക് പടക്കം പൊട്ടിച്ചു; സിങ്കപ്പൂരില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

International
  •  a few seconds ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ നവംബറില്‍; വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടണമെന്ന ആവശ്യം തള്ളിയെന്ന് സൂചന

Kerala
  •  26 minutes ago
No Image

അല്‍ നസര്‍- എഫ്‌സി ഗോവ മത്സരത്തിനിടെ സുരക്ഷ വീഴ്ച്ച; ഗ്രൗണ്ടിലെത്തിയ മലയാളി ആരാധകന് ജയില്‍ ശിക്ഷ

National
  •  39 minutes ago
No Image

ക്ലാസ്മുറിയിലെ ചൂരൽ പ്രയോ​ഗം: പരിമിതമായ അച്ചടക്ക അധികാരം ക്രൂരതയല്ല; അധ്യാപകനെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി

Kerala
  •  an hour ago
No Image

യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  2 hours ago
No Image

ഫ്രഷ്‌കട്ട് സംഘര്‍ഷം; ബുധനാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കളക്ടര്‍

Kerala
  •  2 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: ഒന്നാം പ്രതിയുടെ വീടിന്റെ പൂട്ട് തകർത്ത് പൊലിസ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

ദേശീയ അഭിമാനം; എമിറേറ്റ്സിന് നാളെ 40 വയസ്; ആശംസകളുമായി ദുബൈ ഭരണാധികാരി

uae
  •  2 hours ago
No Image

കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് പേരെയും രക്ഷപ്പെടുത്തി

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ്‌ചെയ്തു

National
  •  2 hours ago