പ്രളയ നഷ്ടം വിലയിരുത്തി ജില്ലയില്‍ ലോക ബാങ്ക് സംഘം
ആലപ്പുഴ:സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ലോക ബാങ്കിന്റെ പ്രതിനിധി സംഘം ബുധനാഴ്ച ജില്ലയുടെ വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ജില്ലാ കലക്ടറുടെ ചുമതലയുള്ള ഗ്രാമ വികസന സെക്രട്ടറി എന്‍. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗസ്റ്റ് ഹൗസില്‍ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ സംഘം പങ്കെടുത്തു.
ജില്ലാകലക്ടറും സബ്കലക്ടറും ചേര്‍ന്ന് ജില്ലയിലെ നിലവിലെ സ്ഥിതി സംഘത്തെ ബോധ്യപ്പെടുത്തി. വിവിധ വകുപ്പു മേധാവികള്‍ പ്രളയത്തില്‍ തങ്ങളുടെ വകുപ്പിന് കീഴില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ലോകബാങ്ക് സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു.
വീടുകളുടെ നാശനഷ്ടം ഒഴിവാക്കിയാല്‍ 3690.49 കോടി രൂപയുടെ നഷ്ടമാണ് വിവിധ വകുപ്പുകള്‍ സംഘത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. പ്രളയത്തില്‍ അകപ്പെട്ട വീടുകള്‍ക്ക് ഉണ്ടായ നാശങ്ങള്‍ ഒഴിവാക്കിയുള്ള തുകയാണിത്.
പത്തംഗ സംഘമാണ് ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയത്.
പൊതു കെട്ടിടങ്ങള്‍ക്ക് 217.2094 കോടി, റോഡുകള്‍ പാലങ്ങള്‍ 1230.63, നഗരത്തിലെ ഓടകള്‍, മറ്റു സൗകര്യങ്ങള്‍ 11.55 കോടി, റൂറല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ 117.71 കോടി, ജലസ്രോതസ്സുകള്‍ (ഇറിഗേഷന്‍ വിഭാഗം) 337.02 കോടി, ഫിഷറീസ്, ടൂറിസം മേഖലകളിലെ ജീവനോപാധികളുടെ നഷ്ടം 234.189 കോടി, കൃഷിയും കന്നുകാലി മേഖലയിലെ 1536.964 കോടി, വൈദ്യുതി വകുപ്പ് 5.22 കോടി എന്നിങ്ങനെയാണ് നാശനഷ്ടക്കണക്ക് അവര്‍ക്ക് മുമ്പില്‍ വച്ചത്. എ.സി റോഡിന്റെ അവസ്ഥ, മങ്കൊമ്പ്, കാവാലം എന്നിവിടങ്ങളില്‍ വെള്ളം കയറിയ സ്ഥലം, മട പൊട്ടിയ പാടശേഖരങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.
പാണ്ടനാട് നോര്‍ത്തില്‍ പ്രളയത്തില്‍ അകപ്പെട്ട നശിച്ചുപോയ ജാതി കൃഷിയും കണ്ടു. ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ലോകബാങ്ക് സംഘത്തിന് ജില്ലാ ഭരണ കൂടത്തിന്റെ ഭാഗത്തു നിന്നും വളരെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്ന് വിനായക് ഖട്ടാട്ടെ പറഞ്ഞു.
കുട്ടനാട്, ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ പോയി നാശനഷ്ടങ്ങള്‍ നേരിട് കാണാനും വിലയിരുത്താനും സാധിച്ചു. കാര്യക്ഷമമായി പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ വേണ്ട എല്ലാ സഹായവും ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ സന്ദര്‍ശനത്തിന് ശേഷം സംഘം തൃശ്ശൂരിലേക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."