ഹരിത കേരളം: പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതി പാതിവഴിയില്‍
മണ്ണഞ്ചേരി: ഹരിത കേരളത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതി പാതിവഴിയില്‍ .കഴിഞ്ഞ ഒരു വര്‍ഷത്തിന് മുന്‍പ് തുടക്കം കുറിച്ച പ്ലാസ്റ്റിക് സംഭരണമാണു ലക്ഷ്യത്തിലേക്ക് അടുക്കാന്‍ കഴിയാതെ വിവിധ സ്ഥലങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത്.
ആര്യാട് പഞ്ചായത്തിലെ പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രത്തിലെത്തിച്ച് ഇവ സംസ്‌ക്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒരു പരിധി കഴിഞ്ഞതോടെ ഇവ ഇവിടെ സ്വീകരിക്കാന്‍ കഴിയാതെ വരുകയായിരുന്നു.
ഇതോടെ മണ്ണഞ്ചേരി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിനു പിന്നിലും ഐഐറ്റി കേന്ദ്രത്തിന്റെ പരിസരത്തും വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനു് ഇരുപത്തിമൂന്ന് വാര്‍ഡുകളിലും രണ്ടു പേരെ വീതം മാസം ആറായിരം രൂപ അലവന്‍സില്‍ നിയമിച്ചിരുന്നു.
വീടുകളില്‍ നിന്ന് 30 രൂപയും കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് 50ഉം ഫാക്ടറികളില്‍ നിന്ന് 100 ഉം എന്നീ ക്രമത്തില്‍ പണം ഈടാക്കി സംഭരിക്കുകയും ചെയ്തു. എന്നാല്‍ കേവലം അഞ്ചു മാസക്കാലമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. വാര്‍ഡുകളില്‍ നിന്നു് ഈടാക്കുന്ന തുക വോളന്റിയര്‍മാര്‍ പഞ്ചായത്തില്‍ അടയ്ക്കുകയും ഇവര്‍ക്ക് മാസം തോറുമുള്ള വേതനം നല്‍കുമെന്ന തിരുമാനം നടപ്പാക്കാന്‍ കഴിയാതെ വന്നതോടെ പഞ്ചായത്തിലാകെ പ്ലാസ്റ്റിക് സംഭരണം പാടെ നിലച്ചു.ഇതോടെ സംഭരിക്കാന്‍ ആളുകളെത്താതെ വന്നതോടെ ഭൂരിഭാഗം വിട്ടുകാരും ഇവ കുട്ടിയിട്ട് കത്തിക്കുകയാണ.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."