'ഓരോ ദിവസവും ബി.ജെ.പിയോട് പോരാടും'; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരുമോയെന്ന സംശയത്തിന് നിവാരണമില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും കഴിഞ്ഞു. സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി യോഗത്തില്‍ തെരഞ്ഞെടുത്തു.
52 എം.പിമാരാണ് കോണ്‍ഗ്രസിനുള്ളത്. ഈ യോഗത്തെ സംബോധന ചെയ്ത രാഹുല്‍ ഗാന്ധി, 'ഓരോ ദിനവും ബി.ജെ.പിയോട് പൊരുതും' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
'നിങ്ങള്‍ മനസിലാക്കേണ്ടത്, നിങ്ങളാണ് ആദ്യം എന്നതാണ്. നിങ്ങള്‍ പോരാടുന്നത് ഓരോ ഇന്ത്യക്കാരനും വേണ്ടിയാണ്. വെറുപ്പും ദേഷ്യവും നിങ്ങള്‍ക്കെതിരെ പോരാടുന്നുണ്ട്... നിങ്ങള്‍ കൂടുതല്‍ ആക്രമണോല്‍സുകരാവണം'- രാഹുല്‍ ഗാന്ധി പറഞ്ഞു.
52 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ പ്രതിപക്ഷ സ്ഥാനം ലഭിക്കില്ല. കഴിഞ്ഞ തവണ 44 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആയിരുന്നു. ഇപ്രാവശ്യം അദ്ദേഹം കര്‍ണാടകയിലെ ഗുല്‍ബെര്‍ഗയില്‍ ബി.ജെ.പിയോട് തോറ്റു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പോലുള്ളവരെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പറഞ്ഞു: 'പഴയ മുഖങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് സന്തോഷമായാനേ, എന്നാലും ആശയപരമായി അവര്‍ നമ്മോടൊപ്പമുണ്ട്. നമ്മള്‍ ശ്രമിക്കുകയും സ്വയം വീര്യം കൂട്ടുകയും ചെയ്യും'.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് താന്‍ രാജി വയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വം ഇപ്പോഴും നീങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."