HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല; പിടിച്ചത് അടുത്തമാസം മുതല്‍ തിരികെനല്‍കും
backup
October 21 2020 | 09:10 AM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം അടുത്തമാസം മുതല്‍ തിരികെ നല്‍കും. ഇത് സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. പിടിച്ചുവച്ച ശമ്പളം അടുത്തമാസം മുതല്‍ നല്‍കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്തു.
ജി.എസ്.ടി നഷ്ടപരിഹാരവും കുടിശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ച് ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."