ഷഹീന് ബാഗിന്റെ ദാദിക്ക് ഖാഇദെ മില്ലത്ത് പുരസ്ക്കാരം
ചെന്നൈ: 2020ലെ ഖാഇദെ മില്ലത്ത് പുരസ്ക്കാരത്തിന് ഷഹീന് ബാഗ് സമര നായിക ബില്‍ക്കിസ് ദാദി അര്‍ഹയായി. മുന്‍ ഐ.ഐ.എസ് ഓഫിസര്‍ നയിക്കുന്ന കര്‍വാനെ മൊഹബ്ബത്ത് എന്ന സംഘടനയുമായിട്ടാണ് അവര്‍ പുരസ്ക്കാരം പങ്കിട്ടിരിക്കുന്നത്.
എന്‍.ആര്.സി, സി.എ.എ വിരുദ്ധ സമരങ്ങളുടെ മുഴുവന്‍ പ്രതീകമായി മാറിയ 82കാരിയായ ദാദി നേരത്തെ ടൈംസിന്റെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.
അനീതിയും പീഡനവും നേരിടുന്ന അരികുവല്‍ക്കരിക്കപ്പെട്ട ജനതക്ക് നിയമ സഹായം നല്കുന്ന സംഘടനയാണ് കര്‍വാനെ മൊഹബ്ബത്ത്. ആക്ടിവിസ്റ്റുകള്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, പൊലിസ്, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരാണ് ഇതിലെ അംഗങ്ങള്‍.
എ.ജി നൂറാനിയും തമിഴ്നാട്ടിലെ പ്രമുഖ ദലിത് നേതാവും ദലിത് രാഷ്ട്രീയ പാര്‍ട്ടിയായ വിടുതലൈ ചിറുതൈകള്‍ കച്ചി (വി.സി.കെ.) നേതാവുമായ തൊല്. തിരുമാവളവനുമാണ് 2019ല്‍ ഈ പുരസ്ക്കാരത്തിനര്‍ഹരായത്. 2015 മുതലാണ് ഖാഇദെ മില്ലത്ത് പുരസ്ക്കാരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."