HOME
DETAILS
MAL
വീട്ടില്‍ പൊലിസ് അതിക്രമം: മുഖ്യമന്ത്രിക്ക് പരാതി നല്കി
backup
May 13 2017 | 05:05 AM
കണ്ണൂര്‍: വാറന്റ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമം കാണിച്ചതായി പരാതി. ഇന്നലെ രാവിലെ എട്ടേകാലിനാണ് സംഭവം. തായത്തെരു എല്‍.പി
സ്കൂളിനു സമീപം താമസിക്കുന്ന സി.പി.എം മുന്‍ കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.എം ഇര്‍ഷാദിന്റെ വീട്ടിലാണ് പൊലിസ് അതിക്രമം കാട്ടിയത്. ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ജനല്‍ തകര്‍ത്തതായും വീട്ടുകാരോട് അസഭ്യം പറഞ്ഞതായും ഇര്‍ഷാദ് പൊലിസ് കംപയിന്റ് അതോറിറ്റിക്കും ജില്ലാപൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും നല്കിയ പരാതിയില്‍ പറയുന്നു. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ടൗണ്‍ ലോക്കല്‍ കമ്മിറ്റിപ്രതിഷേധയോഗം സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."