സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനാനുമതി നിഷേധിച്ചതായി പരാതി
തളിപ്പറമ്പ്: ഒന്‍പതാം ക്ലാസിലേക്കു പ്രവേശനത്തിന് സര്‍ക്കാര്‍ സ്കൂളില്‍ അനുമതി നിഷേധിച്ചതായി പരാതി. മയ്യില്‍ മുല്ലക്കൊടിയിലെ തവര കൊവ്വല്‍ ഹൗസില്‍ ടി.കെ അഷ്റഫാണ് മകക്ക് മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്‍പതാം ക്ലാസിലേക്കു പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി രംഗത്ത് എത്തിയത്.
ഇയാളുടെ മകള്‍ കെ.പി അഫ്ര മയ്യിലിനു സമീപം ഉള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് എട്ടാം ക്ലാസ് വരെ പഠിച്ചത്. കുട്ടിയെ ഒന്‍പതാം ക്ലാസില്‍ ചേര്‍ക്കുന്നതിനു വേണ്ടിയാണ് മയ്യില്‍ ഗവ.ഹൈസ്കൂള്‍ അധികൃതരെ സമീപിച്ചത്. അപേക്ഷ സ്വീകരിച്ചെങ്കിലും എട്ടാം തരത്തില്‍ നിന്നും വിജയിച്ചെത്തിയ കുട്ടികളെ കൂടാതെ പുതിയ കുട്ടികളെ ചേര്‍ക്കാന്‍ കഴിയില്ല എന്ന കാരണം പറഞ്ഞു പ്രവേശനം നിഷേധിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസറെ സമീപിച്ച് പരാതി ബോധിപ്പിക്കുകയും അദ്ധേഹം കുട്ടിക്ക് അഡ്മിഷന് നല്‍കണമെന്ന് നിര്‍ദ്ധേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നിര്‍ദ്ധേശവും സ്ക്കൂള് അധികൃതര്‍ തളളിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്തിയുള്പ്പടെ അതികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പ്രവേശനത്തിന് അനുമതി ലഭിക്കുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് രക്ഷിതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."