HOME
DETAILS

വിശുദ്ധരാവില്‍ പ്രാണനായകനെ തേടി പോയവന്‍

  
backup
June 01 2019 | 22:06 PM

raees-hidaya-njayarprabhaatham-02-06-2019

ഈ കുറിപ്പെഴുതുന്ന പകലിന്റെ പകുതിയിലാണ് ഫാസിലിന്റെ +1 റിസള്‍ട്ട് വന്നത്. പുറത്തെ വെയിലിന്റെ പൊള്ളലിനെക്കാള്‍ ഓര്‍മകളാല്‍ വേവുന്നുണ്ട് ഉള്ള് നിറയെ. എന്റെ മാത്രമായിരിക്കില്ല, എത്രയോ പേരുടെ ഉള്ള് നുറുങ്ങുന്നുണ്ടാവും ഈ സമയമൊക്കെയും. പത്തൊമ്പത് വയസ്സുള്ള ഒരു +1 വിദ്യാര്‍ഥി മാത്രമായിരുന്നു ഫാസിലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണിപ്പോഴും. അത്രയേറെയാണ് ഈ ചെറുപ്രായത്തില്‍ അവന്‍ ചെയ്തു തീര്‍ത്തത്. അതിലുമേറെ പേരെയാണ് അവനോടവന്‍ ചേര്‍ത്ത് നിര്‍ത്തിയത്.
ചെറിയ ക്ലാസുകളിലെ പഠനത്തിനിടയിലാണ് അവന് മസ്‌കുലാര്‍ ഡിസ്‌ട്രോഫി പിടിപെടുന്നത്. മസിലുകള്‍ ശോഷിച്ച് തുടങ്ങിയപ്പോള്‍ ആദ്യമാദ്യം നടക്കുമ്പോള്‍ വീഴുന്ന അവസ്ഥ. ക്രമേണ വീല്‍ചെയറിലേക്ക്. അത് മതിയായിരുന്നു ഏതൊരാളുടെയും പ്രതീക്ഷകളും ജീവിതവും ഇരുളടഞ്ഞു പോവാന്‍. പക്ഷെ ഫാസില്‍ തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു. തന്റെ വിധിയും നിയോഗവും തിരിച്ചറിഞ്ഞ ഒരുത്തന്റെ കരുത്തോടെയാണ് പിന്നെയവന്‍ ആ മുറി വിട്ട് പുറത്തിറങ്ങിയത്.
മുടങ്ങി പോയ പഠനമാണ് അവനാദ്യം പുനരാരംഭിച്ചത്. മുടങ്ങാതെ എല്ലാ ക്ലാസുകളിലും വന്നിരുന്നവരെ പോലും പിന്നിലാക്കിയവന്‍ മുന്നിലോടി.. ഒറ്റക്കോടുകയായിരുന്നില്ലവന്‍, തന്റെ കൂടെയുള്ളവരെ നിരന്തരം ഓടാന്‍ പ്രേരിപ്പിച്ചു, പ്രോത്സാഹിപ്പിച്ചു. എന്റെ ദൈവമേ, എങ്ങനെയാണ് ആ ചെറുപ്രായത്തില്‍ ഒരുവന് ഇത്രയേറെ കരുതലുണ്ടാവുന്നത്.
മാന്വല്‍ വീല്‍ചെയറില്‍ ചലിക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നപ്പോ, ഒരുപക്ഷേ അവര്‍ക്കൊന്നും തന്റെ വേഗമില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴായിരിക്കും അവന്‍ ഇലക്ട്രിക് വീല്‍ചെയര്‍ സംഘടിപ്പിക്കുന്നത്. പിന്നീടങ്ങോട്ടുള്ള ഫാസിലിന്റെ വേഗതയും കൃത്യതയും കണ്ട് അതിശയം കൂറിയിട്ടുണ്ട് പലപ്പോഴും. അവനുയര്‍ത്തി കൊണ്ട് വന്ന വിഷയങ്ങള്‍, അവന്‍ മുന്നില്‍ നിന്നപോരാട്ടങ്ങള്‍, ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങള്‍, വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍, അലഞ്ഞു നടന്ന ഇടങ്ങള്‍..
ഗ്രീന്‍ പാലിയേറ്റിവ് എന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ചാലകശക്തിയായിരുന്നു ഫാസില്‍. അവന്‍ ഒച്ചയെടുത്തതൊന്നും അവന് വേണ്ടിയായിരുന്നില്ല. ആരാധനാലയങ്ങളില്‍ റാമ്പുകള്‍ക്ക് വേണ്ടി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന്‍ പറഞ്ഞതിങ്ങനെയാണ്, റാമ്പുകള്‍ വീല്‍ചെയറുകള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല, പ്രായാധിക്യത്താല്‍ പടികള്‍ കയറാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് കൂടിയാണ്. കെ.യു.ആര്‍.ടി.സി.യിലെ വീല്‍ചെയര്‍ ലോക്ക് ചെയ്യാനുള്ള സൗകര്യം എടുത്തു കളഞ്ഞപ്പോള്‍ അവനാണ് മുന്നില്‍ നിന്ന് അതിനെതിരെയുള്ള സമരം നയിച്ചത്. വ്യക്തികള്‍ക്ക് വേണ്ടിയല്ല ഈ സമരം, വീണു പോവുന്നവനെ പുറംതള്ളുന്ന സ്റ്റേറ്റിന്റെ ധിക്കാരങ്ങള്‍ക്കെതിരെയാണ് എന്ന് പറഞ്ഞുവെക്കുമ്പോള്‍ അവന്റെ വാക്കുകള്‍ക്ക് വാളിന്റെ മൂര്‍ച്ചയുണ്ടായിരുന്നു.
അലഞ്ഞു നടക്കാന്‍ അത്രയേറെ ഇഷ്ടമായിരുന്നു അവന്. എത്തിപ്പെടുന്ന സ്ഥലങ്ങളെക്കാള്‍ അവനെ ആകര്‍ഷിച്ചത് വഴിവക്കുകളില്‍ കണ്ടുമുട്ടുന്ന മനുഷ്യരെയായിരുന്നു. അത് കൊണ്ടൊക്കെ തന്നെ ആയിരിക്കാം വേദനിക്കുന്ന മനുഷ്യന്റെ കണ്ണിന്റെ നനവറിയാമായിരുന്നു അവന്. അതിനാലൊക്കെ തന്നെ ആയിരിക്കും അവസാനമായി അവന്‍ പലരോടും സംസാരിച്ചതും ഫെയ്‌സ്ബുക്ക് വാളില്‍ കുറിച്ചതുമൊക്കെ ഗ്രീന്‍ പാലിയേറ്റിവിന്റെ പെരുന്നാള്‍ കോടിയുമായി ബന്ധപ്പെട്ടായിരുന്നു.
അലഞ്ഞ് നടന്ന് പടപ്പുകളെയേറെ കണ്ടതിന്റെ കൗതുകം കൊണ്ടാവാം വിശുദ്ധരാവുകളിലൊന്നില്‍ പടച്ചവനെ, അവന്റെ പ്രണനായകനെ തേടി അവനങ്ങ് പോയത്. അല്ലേല്‍ ഫിര്‍ദൗസില്‍ പെരുന്നാള്‍ കൂടാന്‍ പോയതാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago