HOME
DETAILS

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മാതൃശിശു ചികിത്സാ വിഭാഗത്തില്‍ വൈദ്യുതിക്കായി കാത്തിരിപ്പ് തുടരുന്നു

  
backup
September 13 2018 | 05:09 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95-2

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാതൃശിശുചികിത്സാ വിഭാഗത്തില്‍ വൈദ്യുതിക്കായി കാത്തിരിപ്പ് തുടരുന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി 11കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച ബഹുനില കെട്ടിട നിര്‍മാണം പൂര്‍ത്തിയായി ഏഴ് മാസത്തോളമായിട്ടാണ് ഈ കാത്തിരിപ്പ് തുടരുന്നത്.
ലിഫ്റ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ തയാറായിക്കഴിഞ്ഞുവെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് കെട്ടിടം തുറക്കാന്‍ തടസമാകുകയാണ്. രണ്ടു വിഭാഗങ്ങളിലായി നാലു ഡോക്ടര്‍മാരും അതിനുസരിച്ചുള്ള മറ്റ് ജീവനക്കാരും ആശുപത്രിയിലുണ്ട്. നേരത്തെ ഈ വിഭാഗം മാതൃശിശു ആശുപത്രിയായിട്ടാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.
എന്നാല്‍ ജീവനക്കാരെ കൂടുതലായി നിയമിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേക ആശുപത്രി എന്ന പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ രോഗികളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന താലൂക്ക് ഗവ. ആശുപത്രിയില്‍ പുതിയ കെട്ടിടം തുറന്നാല്‍ ആശ്വാസകരമായിരിക്കും.
നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗം, ഇന്‍ക്യുബേറ്റര്‍, ശസ്ത്രക്രിയ വിഭാഗം തുടങ്ങി ആധുനിക സജ്ജീകരണങ്ങളോടെ സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന വിധത്തിലാണ് ഈ കെട്ടിടം ഒരുക്കിയിട്ടുള്ളത്.
കെട്ടിടത്തിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. സാങ്കേതിക തടസങ്ങളുടെ പേരില്‍ കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നത് വൈകും തോറും സാധാരണക്കാര്‍ക്ക് ലഭിക്കേണ്ടുന്ന വിദഗ്ധ ചികിത്സയാണ് നിഷേധിക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  8 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  8 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  8 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  8 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  8 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  8 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

National
  •  8 days ago