HOME
DETAILS
MAL
സവാള വില വര്‍ധന: ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ കേന്ദ്ര തീരുമാനം
backup
October 21 2020 | 15:10 PM
ന്യൂഡല്‍ഹി: സവാളയുടെ വില വര്‍ധന കുതിക്കുമ്പോള്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഉള്ളി വില പത്ത് ദിവസമായി ഉയരുന്ന പശ്ചാത്തലത്തിലാണ് വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.
കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."