HOME
DETAILS

കാവിവല്‍ക്കരണം: കേന്ദ്രസര്‍വകലാശാലയ്‌ക്കെതിരേ പ്രതിഷേധം ശക്തം

  
backup
September 13 2018 | 06:09 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0

കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ തുടര്‍ന്നു വരുന്ന സംഘ്പരിവാര്‍ കടന്നാക്രമണങ്ങളില്‍ സാംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. ജില്ലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക ഭൂപടത്തില്‍ ചാലകശക്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പെരിയ കേന്ദ്ര സര്‍വകലാശാല സംഘ്പരിവാര്‍ ശിക്ഷകന്മാര്‍ക്കുള്ള പരീക്ഷണക്കളരിയായി മാറിക്കൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കണം. ഭരണ തലത്തില്‍ നിലനിന്നിരുന്ന പോരും രാഷ്ട്രീയ വിവേചനവും താഴെത്തട്ടിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഇംഗ്ലിഷ് താരതമ്യ സാഹിത്യവിഭാഗം മേധാവി ഡോ. പ്രസാദ് പന്ന്യനെ തല്‍സ്ഥാനത്ത് നിന്നു നീക്കിയിരിക്കുന്നു. നാഗരാജു എന്ന ദലിത് വിദ്യാര്‍ഥിയുടെ പേരില്‍ പൊലിസില്‍ പരാതി നല്‍കി കേസെടുപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥിക്ക് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് പ്രസാദിനെതിരേ നടപടിയെടുത്തത്. കേന്ദ്ര സര്‍വകലാശാലയിലെ ഫാസിസ്റ്റ് സമീപനത്തിനെതിരേ ഒറ്റക്കെട്ടായി നീങ്ങണമെന്നും പു.ക.സ ജില്ലാ പ്രസിഡന്റ് സി.എം വിനയചന്ദ്രനും സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാടും അഭ്യര്‍ഥിച്ചു.
ഉദുമ: കേന്ദ്ര സര്‍വകലാശാലയില്‍ വര്‍ഗീയതയുടെ വിഷ വിത്ത് പാകാനുള്ള സംഘ് പരിവാറുകളുടെ ശ്രമം അപലപനീയമാണെന്ന് ഉദുമ മണ്ഡലം ഇന്ത്യന്‍ നാഷണല്‍ ലീഗ്. ജില്ലയുടെ അഭിമാനമായ കേന്ദ്ര സര്‍വകലാശാലയെ തകര്‍ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കം വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് വളംവച്ചു കൊടുക്കുന്നതാണെന്ന് ഐ.എന്‍.എല്‍ ഉദുമ മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ ബഷീര്‍ പാക്യാര, ഖാദര്‍ തൊട്ടി, അബ്ദുല്‍ റഹ്മാന്‍ കളനാട്, ഷാഫി കണ്ണംപ്പള്ളി, അബ്ദുല്‍ റഹ്മാന്‍ അയ്യങ്കോല്‍, മൗവ്വല്‍ കുഞ്ഞബ്ദുല്ല, എം.എ മജീദ് അബ്ദുല്‍ റഹ്മാന്‍ ഹദ്ദാദ്, ടി.എം.എ റഹ്മാന്‍ തുരുത്തി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  24 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  24 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago