ജില്ലയില്‍ ഇന്ന് പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന പട്ടയമേള ഇന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് ഉച്ചയ്ക്ക് രണ്ടിനു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാകും. പി. കരുണാകരന് എം.പി മുഖ്യാതിഥി ആയിരിക്കും.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ 953, വെള്ളരിക്കുണ്ട് താലൂക്ക് 346, കാസര്‍കോട് താലൂക്ക് 243, മഞ്ചേശ്വരം താലൂക്ക് 327, ലാന്റ് ട്രിബ്യൂണല്‍ പട്ടയം 322, ദേവസ്വം ലാന്റ് ട്രിബ്യൂണല്‍ 56 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
കൂടാതെ പനത്തടി ചാമുണ്ടിക്കുന്നില്‍ വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച പദ്ധതി പ്രകാരം ട്രൈബല്‍ റീഹാബിലിറ്റേഷന്‍ നടപ്പാക്കുന്നതിനു പനത്തടി വില്ലേജില്‍ വനം വകുപ്പില്‍ നിന്നു ലഭ്യമായ 91.98 ഏക്കര്‍ സ്ഥലം ആദിവാസി കുടുംബങ്ങള്‍ക്കു പതിച്ചു നല്‍കും. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍പെടുന്ന ഭൂരഹിതരായ 150 ആദിവാസി കുടുംബങ്ങള്‍ക്ക് 50 സെന്റ് സ്ഥലം വീതമാണു ലഭ്യമാക്കുക.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം 93 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കുന്നത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 69 പേര്‍ക്കും ഭൂമി അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."