കാര്യങ്കോട് പുഴയില്‍ കരയിടിച്ചില്‍ രൂക്ഷമായി
നീലേശ്വരം: കാര്യങ്കോട് പുഴയില്‍ കരയിടിച്ചില്‍ രൂക്ഷം. പുഴയുടെ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ പെട്ട കോളിക്കാല് തോട് മുതല്‍ അരയാക്കടവ് പാലം വരെയാണ് കരയിടിച്ചില്‍ രൂക്ഷമായത്.
കോളിക്കാല് തോടില്‍ കൂടി കുത്തൊഴുക്കില്‍ അതിശക്തമായി വെള്ളം ഒഴുകി വരുന്നതിലാണ് ഇവിടെ കരയിടിച്ചില്‍ രൂക്ഷമായത്. തോടിന്റെ കരയുടെ ഭാഗത്തുള്ള വലിയ പാറക്കല്ലുകളാണ് ഒരു പരിധിവരെ കരയിടിച്ചില്‍ പിടിച്ചു നിര്‍ത്തുന്നത്. മുമ്പു ഒരു കരയില്‍ മാത്രമേ കരയിടിഞ്ഞിരുന്നുള്ളൂ. മഴക്കു ശേഷം പുഴയുടെ മറുകരയിലും ഇപ്പോള്‍ കരയിടിയുന്നുണ്ട്.
കരയിടിച്ചില്‍ രൂക്ഷമായ പ്രദേശത്തിന്റെ മറ്റു ഭാഗങ്ങളില്‍ കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും കോളിക്കാല് തോട് മുതല്‍ അരയാക്കടവ് പാലം വരെയുള്ള ഭാഗങ്ങളില്‍ ഇതുവരെയായി കരിങ്കല്ല് കെട്ടി സംരക്ഷിച്ചിട്ടില്ല. ഈ ഭാഗങ്ങളില്‍ കരകെട്ടി സംരക്ഷിച്ചിട്ടില്ലെങ്കില്‍ കരയടിഞ്ഞു മണ്ണ് പുഴയില്‍ വീണു പുഴയുടെ ഗതി മാറാന്‍ തന്നെ സാധ്യതയുണ്ട്. കരയിടിച്ചില്‍ രൂക്ഷമായാല്‍ അതു പടിഞ്ഞാറ് ഭാഗത്തുള്ള അരയാക്കടവ് പാലത്തിന്റെ കാല്വരികള്ക്കും ഭീഷണിയായേക്കും.
ഈ പ്രദേശങ്ങളിലെ ഇരുകരകളിലും വര്‍ഷംതോറും മണ്ണിടിഞ്ഞ് തെങ്ങുകള്‍ കടപുഴകി വീഴുകയാണ്.
കോളിക്കാല് തോട് മുതല്‍ അരയാക്കടവ് പാലം വരെ പുഴക്കര കല്ല് കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."