ഇന്ത്യയില്‍ പോഷകാഹാരനയം ഇല്ലാത്തത് പ്രതിസന്ധിയെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ശരിയായ പോഷകാഹാരനയം ഇല്ലാത്തതാണ് ഇന്ത്യയില്‍ ഭക്ഷണബന്ധിത മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്‍ (ഐ.എച്ച്.എം.ഇ) പഠനം.
ലോകത്തിലെ പട്ടിണി മരണങ്ങള്‍ സംബന്ധിച്ച പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ സാഹചര്യത്തിലാണ് പോഷകാഹാരനയം നടപ്പാക്കേണ്ടതുണ്ടെന്ന ആവശ്യത്തെക്കുറിച്ച് ഐ.എച്ച്.എം.ഇ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആഗോളതലത്തില്‍ പട്ടിണികൊണ്ടുമാത്രം 1.1 കോടിയിലധികം ആളുകളാണ് മരിച്ചതെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
1990 മുതല്‍ 2017 വരെയുള്ള 15 ഭക്ഷണ ഘടകങ്ങള്‍ സംബന്ധിച്ച് 195 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ റാങ്ക് 118ാം സ്ഥാനത്താണ്. ഒരു ലക്ഷം ജനങ്ങളില്‍ 310 പേര്‍ പട്ടിണികിടന്ന് മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാമീണ-നഗര പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് പോഷകാഹാര ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്.
എന്നാല്‍ പോഷകാഹാരം സംബന്ധിച്ച ഒരു നയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. വളരെ കുറഞ്ഞ ആഹാരക്രമം അത്യാവശ്യമായ പോഷകാഹാരത്തിന്റെ കുറവ് ഉണ്ടാക്കുകയാണ്. വിറ്റാമിന്‍, പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍ തുടങ്ങിയവയുടെ കുറവ് മരണനിരക്ക് വര്‍ധിപ്പിക്കുകയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."