HOME
DETAILS

ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കല്‍; യു.എസ് നടപടി നിയമവിരുദ്ധമെന്ന് ഒ.ഐ.സി

  
backup
June 01, 2019 | 11:28 PM

%e0%b4%9c%e0%b4%b1%e0%b5%82%e0%b4%b8%e0%b4%b2%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b2%e0%b4%b8

മക്ക: ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച രാജ്യങ്ങളുടെ നടപടി നിയമവിരുദ്ധവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് മുസ്‌ലിം രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍. മക്കയില്‍ സമാപിച്ച ഒ.ഐ.സി ഉച്ചകോടി പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇങ്ങനെ പറഞ്ഞത്. തങ്ങളുടെ എംബസികള്‍ ജറൂസലമിലേക്കു മാറ്റിയ രാജ്യങ്ങള്‍ പുനരാലോചന നടത്തണമെന്നും അത്തരം രാജ്യങ്ങള്‍ക്കെതിരേ ഒ.ഐ.സി അംഗരാജ്യങ്ങള്‍ യോജിച്ച നടപടി സ്വീകരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
2017 ഡിസംബറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് 2018 മേയില്‍ യു.എസ് എംബസി ടെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുകയും ചെയ്തു.
ഫലസ്തീനികളും ഇസ്‌റാഈലികളും ഒരുപോലെ തങ്ങളുടെ തലസ്ഥാനമായി കാണുന്ന സ്ഥലമാണ് ജറൂസലം. അതിനിടെയാണ് യു.എസ് ഇസ്‌റാഈല്‍ പക്ഷത്തേക്ക് മാറിയത്. ഫലസ്തീനികള്‍ക്ക് സ്വന്തം കാര്യം തീരുമാനിക്കാനും സ്വതന്ത്രപരമാധികാര രാജ്യം സ്ഥാപിക്കാനും അവകാശമുണ്ടെന്ന് ഉച്ചകോടി അംഗീകരിച്ച പ്രസ്താവന പറയുന്നു.
ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുദാനെ ഒഴിവാക്കണമെന്ന് ഉച്ചകോടി യു.എസിനോട് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 days ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  3 days ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  3 days ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  3 days ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  3 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  3 days ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  3 days ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  3 days ago