HOME
DETAILS

വി.സിയെ തടഞ്ഞ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
September 13, 2018 | 7:33 AM

%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%8e-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d

കണ്ണൂര്‍: പാലയാട് സര്‍വകലാശാല കാംപസിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പത്തോടെ കാറില്‍ സര്‍വകലാശാലയിലേക്ക് പോവുകയായിരുന്ന വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനെയാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ റോഡില്‍ വച്ച് ഉപരോധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കണ്ണൂര്‍ ടൗണ്‍ പൊലിസെത്തി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് വൈസ് ചാന്‍സിലര്‍ക്ക് പോകാന്‍ വഴിയൊരുക്കിയത്. എ.ഐ.എസ് എഫ് ജില്ലാ സെക്രട്ടറി എം. അഗേഷ്, എം. ഷിബില്‍, വിവേക് രവീന്ദ്രന്‍, സി. യശ്വന്ത്, കെ.സി ബുദ്ധദാസ്, ക്രിസ്‌റ്റോ സോജന്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. പാലയാട് സര്‍വകലാശാല കാംപസില്‍ ചെയര്‍മാന്‍, യു.യു.സി സ്ഥാനങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വേണ്ടിയിരുന്നത്.
മറ്റ് സ്ഥാനങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ എല്‍.എല്‍.എം കോഴ്‌സില്‍ പ്രവേശനം നേടിയ ചില വിദ്യാര്‍ഥികള്‍ യോഗ്യത പരീക്ഷ പാസാകാത്തതിനെ തുടര്‍ന്ന് അവരുടെ പ്രവേശനം സര്‍വകലാശാല റദ്ദാക്കിയിരുന്നു. എസ്.എഫ്.ഐയുടെ സ്ഥാനാര്‍ഥികളായി ചെയര്‍മാന്‍, യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന രണ്ടു നേതാക്കളും പ്രവേശനം റദ്ദാക്കിയവരില്‍പ്പെട്ടിരുന്നു.
അതോടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന കെ.എസ്.യു സ്ഥാനാര്‍ഥിയ്ക്കും യു.യു.സി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥിയ്ക്കും എതിരില്ലാതെ വരികയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മാറ്റിവയ്ക്കുകയാണ് സര്‍വകലാശാല ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എ.ഐ.എ.സ്.എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago