HOME
DETAILS

ആഗ്രഹം സഫലമാക്കാന്‍ ആമിന ചുരം കയറിയെത്തി; ചേര്‍ത്തുനിര്‍ത്തി രാഹുല്‍ ഗാന്ധി

  
backup
October 22, 2020 | 4:50 AM

amina-rahul-gandi-story

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയെ കാണണമെന്ന ആമിനയുടെ ആഗ്രഹം ഒടുവില്‍ സഫലമായി. വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധിയെ കാണാന്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ആമിനയെത്തിയത്. ദേശീയതലത്തില്‍ നീറ്റ് പരീക്ഷയില്‍ 1916ാം റാങ്ക് നേടിയ ആമിനയുടെ ആഗ്രഹം ഒടുവില്‍ സഫലമായി.
കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു ആമിനയും കുടുംബവും രാഹുല്‍ഗാന്ധിയെ കാണാനെത്തിയത്. ഇടതുകൈയുടെ താഴെ ഭാഗം നഷ്ടമായതിനാല്‍ എം.ബി.ബി.എസിന് പ്രവേശനം കിട്ടാത്ത കാര്യം രാഹുല്‍ഗാന്ധിയെ അറിയിച്ചതായും പ്രവേശനം ലഭ്യമാകുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചതായും ആമിന പറഞ്ഞു. കൃത്രിമ കൈവയ്ക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ അതിന് ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായും ആമിന കൂട്ടിച്ചേര്‍ത്തു. ആമിനയുടെ പഠന മികവ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ എഫ്.എമ്മില്‍ നിന്നും ആര്‍.ജെ മിനി പത്മ വിളിച്ചിരുന്നു.
ഈയവസരത്തിലായിരുന്നു രാഹുല്‍ഗാന്ധിയെ കാണണമെന്ന ആഗ്രഹം പറയുന്നത്. പിന്നീട് കെ.എസ്.യു നേതാവ് മഞ്ജുകുട്ടന്‍, കോണ്‍ഗ്രസ് നേതാവ് സി.കെ മഹേഷ് എന്നിവര്‍ ചേര്‍ന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍ വിഷയമെത്തിക്കുകയും കെ.സി വേണുഗോപാല്‍ എം.പി മുഖേന രാഹുല്‍ഗാന്ധിയെ ആമിനയുടെ ആഗ്രഹം അറിയിക്കുകയുമായിരുന്നു. തന്റെ വയനാട് സന്ദര്‍ശനത്തില്‍ ആമിനയെ കാണാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുകയായിരുന്നു. പ്രിയങ്കാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും ചിത്രങ്ങള്‍ വച്ച ഫോട്ടോഫ്രെയിമും ആമിന രാഹുല്‍ ഗാന്ധിക്ക് സമ്മിനിച്ചു. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന കുറ്റിപ്പറമ്പില്‍ ഷൗക്കത്തിന്റെയും ജാസ്മിന്റെയും രണ്ടു മക്കളില്‍ മൂത്തവളാണ് ആമിന. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയാണ് കൊല്ലം ക്ലാപ്പന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആമിന വിജയിച്ചത്. 90 ശതമാനം മാര്‍ക്ക് പ്ലസ്ടുവിനും ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐക്യത്തിന്റെ കരുത്തിൽ കെട്ടിപ്പടുത്ത രാഷ്ട്രം; യുഎഇയുടെ അമ്പത്തിനാല് വർഷങ്ങൾ

uae
  •  10 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിൽ കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ

crime
  •  10 days ago
No Image

പഠനത്തോടൊപ്പം നായ്ക്കളെ പരിപാലിക്കുന്ന ജോലി; ഉടമസ്ഥൻ പോയതോടെ നായകളുടെ ആക്രമണം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

International
  •  10 days ago
No Image

കേരളത്തിൻ്റെ തുറുപ്പുചീട്ടായി രോഹൻ; സഞ്ജുവിന് അർധസെഞ്ച്വറി; മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം

Cricket
  •  10 days ago
No Image

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

എത്യോപ്യൻ അഗ്നിപർവത സ്ഫോടനം യുഎഇയെ ബാധിക്കാത്തതിന് കാരണം ഇത്

uae
  •  10 days ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് 16 ലക്ഷം; കോഴിക്കോട് സ്വദേശി പിടിയിൽ

crime
  •  10 days ago
No Image

ദുബൈയിലെ '3 ഡേ സൂപ്പർ സെയിൽ' അഞ്ച് ദിവസമാക്കും; ദേശീയ ദിനത്തോടനുബന്ധിച്ച് 90% വരെ കിഴിവുകൾ

uae
  •  10 days ago
No Image

ഇമ്രാൻ ഖാൻ എവിടെ? ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം ശക്തമാകുന്നു; പാകിസ്താനിൽ വൻ പ്രതിഷേധം

International
  •  10 days ago
No Image

"ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാൻ അല്ല": ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ രാജി ചർച്ചകൾ; തീരുമാനം ബിസിസിഐക്ക് വിട്ട് ഗൗതം ഗംഭീർ

Cricket
  •  10 days ago