നെയ്മറിനെതിരേ ലൈംഗികാരോപണം; നിഷേധിച്ച് താരം
സാവോ പോളോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പി.എസ്.ജി താരമായ നെയ്മര്‍ തന്‍െ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നാണ് സ്ത്രീ സാവോ പോളോ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ബ്രസീലില്‍ താമസക്കാരിയായ സ്ത്രീ ഇന്‍സ്റ്റഗ്രാമിലൂടെ നെയ്മറെ പരിചയപ്പെടുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് മേയ് മധ്യത്തില്‍ താരം സ്ത്രീയെ പാരിസിലേക്ക് ക്ഷണിക്കുകയായിരുന്നു. മദ്യലഹരിയില്‍ ഹോട്ടലിലെത്തിയ നെയ്മര്‍ അല്‍പസമയം സ്ത്രീയുമായി സംസാരിച്ചശേഷം ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും തന്റെ മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നെയ്മറിന്റെ പിതാവ് നെയ്മര്‍ സാന്റോസ് പറഞ്ഞു. എന്റെ മകന്‍ എങ്ങനെയുള്ളയാളാണെന്ന് എനിക്കറിയാം. ഇത് അവനെ കുടുക്കാനുള്ള കെണിയാണെന്ന് വ്യക്തമാണ്. നെയ്മര്‍ സ്ത്രീയെ കാണാന്‍ പോയെന്നത് ശരിയാണ്. എന്നാല്‍ പിന്നീട് അവരെ കാണാന്‍ അവന് താല്‍പര്യമുണ്ട@ായിരുന്നില്ല. തുടര്‍ന്ന് സ്ത്രീ നെയ്മറില്‍ നിന്നും കുടുംബത്തില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടാന്‍
ശ്രമം: നെയ്മര്‍
തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണം നിഷേധിച്ച് നെയ്മര്‍. യഥാര്‍ഥത്തില്‍ താനാണ് ഇരയാക്കപ്പെട്ടതെന്നും തന്നെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും നെയ്മര്‍ പറഞ്ഞു. ആരോപണം പൂര്‍ണമായും നിഷേധിക്കുന്നതായി നെയ്മറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. വാര്‍ത്ത നെയ്മറെ ആശ്ചര്യപ്പെടുത്തിയതായും യാഥാര്‍ഥ്യം നെയ്മറിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും അറിയാമെന്നും പ്രസ്താവനയില്‍ പറയുന്നു. സ്ത്രീക്കുവേണ്ട@ി ഹാജരാവുന്ന സാവോ പോളോയില്‍നിന്നുള്ള അഭിഭാഷകനാണ് ഭീഷണിക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു. സംഭവം നിഷേധിച്ച് കൊണ്ടുള്ള എല്ലാ തെളിവുകളും നെയ്മറിന്റെ അഭിഭാഷകന്‍ പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."