HOME
DETAILS

ജീവിതത്തിന്റെ അര്‍ഥം

  
backup
October 23 2020 | 02:10 AM

63514684648-2


മനുഷ്യനും ഇതരജീവജാലങ്ങളും ജനിച്ചു എന്നതു എത്രമാത്രം ശരിയാണോ അത്രത്തോളം സത്യമാണ് അവര്‍ മരിക്കുമെന്ന വസ്തുതയും. എന്നാല്‍, മരണത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്നും അതൊരു വഴിത്തിരിവ് മാത്രമാണെന്നും ഏറെക്കുറെ എല്ലാ മതദര്‍ശനങ്ങളും സമര്‍ഥിക്കുന്നു. ഈ വസ്തുതയാണ് യുക്തിവാദികള്‍ എതിര്‍ക്കുന്നത്. ഇവിടെ ഒരുചോദ്യം പ്രസക്തമാണ്, മരണാനന്തര ജീവിതം ഒന്നുകില്‍ യാഥാര്‍ഥ്യമായിരിക്കാം അല്ലെങ്കില്‍ മിഥ്യയായിരിക്കാം. മൂന്നാമതൊരു സാധ്യത യുക്തിവാദികള്‍ക്ക് പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നില്ല. ഇനി ഓര്‍ക്കുക, മതങ്ങള്‍ പറയും പോലെ ഇതെല്ലാം യാഥാര്‍ഥ്യമാണെന്ന് അനുഭവപ്പെടുമ്പോള്‍ ഇന്നത്തെ നിഷേധികള്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ സാധിക്കും. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഉന്നയിക്കുന്ന ഈ ചോദ്യം ഖുര്‍ആനിനെ എതിര്‍ക്കുന്നവര്‍ക്കും ബാധകമാണല്ലോ. അഥവാ മരണാനന്തര ജീവിതം മിഥ്യയാണെന്ന് വന്നാല്‍ പോലും മതവിശ്വാസികള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവര്‍ ചില പരിമിതികള്‍ പാലിച്ചുകൊണ്ട് ജീവിച്ചത് വെറുതെയായി എന്ന് മാത്രം.


രണ്ടാമത്തെ പ്രശ്‌നം മരണാനന്തര ജീവിതത്തിന്റെ സൂചനകള്‍ മനുഷ്യരുടെ ജീവിതത്തില്‍തന്നെ അനുഭവപ്പെടുന്നു എന്നതാണ്. നമ്മുടെ നിദ്രാവസ്ഥതന്നെ ഉദാഹരണം. അടച്ചിട്ട മുറിയില്‍ സുഖനിദ്രയിലാണ്ട മനുഷ്യന്‍ എന്തെല്ലാം ആസ്വാദനങ്ങളും പീഡനങ്ങളുമാണ് അനുഭവിക്കുന്നത്. എല്ലാം അനുഭവിക്കുന്നത് ശരീരംതന്നെയാണ്. ഈ അനുഭവങ്ങളെ സ്വപ്നം എന്നു വിളിക്കുന്നു. എന്നാല്‍, സ്വപ്നം എന്ന വിശേഷണം ഉണര്‍ന്നതിന് ശേഷം മാത്രം നാം നല്‍കുന്നതാണ്. അതേസമയം അനുഭവിക്കുന്നവനെ സംബന്ധിച്ചിടത്തോളം എല്ലാം യാഥാര്‍ഥ്യം തന്നെയാണ്. ഉറക്കത്തില്‍ ആര്‍ത്തട്ടഹസിക്കുന്ന ഒരാളെ നാം വിളിച്ചുണര്‍ത്തിയാല്‍ അയാള്‍ പറയും: നീ ഉണര്‍ത്തിയത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. കാരണം, ഞാന്‍ ഒരു സിംഹത്തിന്റെ മുന്നിലകപ്പെട്ടിരിക്കുകയായിരുന്നു. ചിലര്‍ ഇങ്ങനെയാണ് പ്രതികരിക്കുക; നീ എന്റെ സുഖം നഷ്ടപ്പെടുത്തിയല്ലോ. എന്ത് സുഖം? ഞാനെന്റെ കാമുകിയുമായി ശൃംഗരിക്കുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ഉണര്‍ന്നതാണ് പ്രശ്‌നമായത്. അന്നേരം നാം പറയും സാരമില്ല, സ്വപ്നം കണ്ടതാണ്. ഇത്തരം അനുഭവങ്ങളെ പറ്റി യുക്തിവാദികള്‍ക്ക് എന്ത് പറയാനുണ്ട്.


അര്‍ധമരണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച നിദ്രയുടെ അവസ്ഥ ഇതാണെങ്കില്‍ സാക്ഷാല്‍ മരണത്തിന്റെ അവസ്ഥ എന്തായിരിക്കും. ഏതായാലും യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ ഉന്നയിക്കുന്ന ചിലചോദ്യങ്ങള്‍ കൂടി അവതരിപ്പിക്കട്ടെ:'അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. അനന്തരം നിങ്ങളതാ ഭൂമിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരായിത്തീര്‍ന്നിരിക്കുന്നു. അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, സ്വവര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ (ഭാര്യമാരെ) സൃഷ്ടിച്ചുതന്നിട്ടുള്ളത്; നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരുവാനായി. അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, ആകാശഭൂമികളെ സൃഷ്ടിച്ചതും നിങ്ങളുടെ ഭാഷകളും വര്‍ണങ്ങളും വ്യത്യസ്തമായതും. തീര്‍ച്ചയായും വിവരമുള്ളവര്‍ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. രാവിലും പകലിലും നിങ്ങള്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തില്‍ നിന്ന് ഉപജീവനമാര്‍ഗം അന്വേഷിക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്. നിശ്ചയമായും ശ്രദ്ധിച്ചുകേള്‍ക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ് നിങ്ങള്‍ക്ക് ഭയവും ആശയും നല്‍കിക്കൊണ്ട് മിന്നല്‍ കാണിച്ചുതരുന്നത്; അവന്‍ ആകാശത്തുനിന്ന് മഴ വര്‍ഷിച്ചിട്ട് അതുകൊണ്ട് ഭൂമിയെ-അത് നിര്‍ജീവമായി കിടന്ന ശേഷം-അവന്‍ ജീവിപ്പിക്കുന്നു എന്നതും. നിശ്ചയമായും ബുദ്ധികൊടുത്ത് ചിന്തിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ് ആകാശഭൂമികള്‍ അവന്റെ കല്‍പനയനുസരിച്ച് നിലനിന്നുവരുന്നത്. പിന്നീട് ഭൂമിയില്‍ നിന്ന് നിങ്ങളെ അവന്‍ ഒരൊറ്റ വിളിവിളിച്ചാല്‍ നിങ്ങളതാ പുറത്തേക്കുവരുന്നു' (അറൂം: 20-25).


ഒന്നും ചിന്തിക്കുകയില്ലെന്ന് തീരുമാനിച്ചവരോട് എന്ത് പറയാനാണ്. മറ്റൊരു വസ്തുത കൂടി ഓര്‍ക്കാം, ലോകത്ത് ജനകോടികള്‍ ചിലവ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാണ് ജീവിക്കുന്നത്. ധാര്‍മികത എന്ന് നമുക്കതിനെ വിളിക്കാം. ഈ ധാര്‍മികത മതങ്ങള്‍ സമ്മാനിച്ചതാണ്. അതിനെ എതിര്‍ക്കുന്നത് എന്തിനാണ്? മുന്‍പൊരിക്കല്‍ പാശ്ചാത്യലോകത്ത് ക്ഷുഭിത യുവാക്കളുടെ ഒരു രോഷപ്രകടനം അരങ്ങേറിയതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. 'ഞങ്ങള്‍ക്ക് ജന്മം നല്‍കിയവരെ കാണിച്ചു തരൂ, അവരോട് പ്രതികാരംചെയ്യണം' എന്നായിരുന്നു അവര്‍ മുഴക്കിയ മുദ്രാവാക്യം. ഇന്ന് നമ്മുടെ പുതിയ തലമുറ ഇത്തരമൊരു ആവശ്യവുമായി രംഗത്ത് വന്നാല്‍ യുക്തിവാദികള്‍ക്ക് എന്ത് മറുപടിയാണ് പറയാനുണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  32 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  an hour ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago