HOME
DETAILS

മരുഭൂ തണുപ്പിച്ച മലയാളം റേഡിയോ

  
backup
May 14 2017 | 06:05 AM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%ad%e0%b5%82-%e0%b4%a4%e0%b4%a3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82

1992, മെയ് ഒന്‍പതിനൊരു പ്രത്യേകതയുണ്ട്.
അന്നാണ് ആദ്യമായി ഗള്‍ഫില്‍ മലയാളം റേഡിയോ ആരംഭിച്ചത്. ജനിച്ച നാടും വീടും ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങളും വിട്ട് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയ പ്രവാസി മലയാളിയുടെ മനസില്‍ അന്നാണ് ആദ്യമായി ഒരു മലയാളം റേഡിയോ വേനല്‍മഴയായി പെയ്തിറങ്ങിയത്.
''നിങ്ങള്‍ കേള്‍ക്കുന്നത് റാസല്‍ഖൈമ റേഡിയോയില്‍നിന്നുള്ള മലയാളം പരിപാടികള്‍'' എന്നു പറഞ്ഞു തുടങ്ങിയ ഒരു മണിക്കൂര്‍ സംപ്രേക്ഷണം. ഇന്ന് പ്രവാസ ജീവിതത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരിക്കുന്നു. കാല്‍നൂറ്റാണ്ടിനിപ്പുറം പത്തിലേറെ സ്റ്റേഷനുകളിലൂടെ 24 മണിക്കൂറും സജീവമാണ് പ്രവാസ ലോകത്തെ റേഡിയോ സ്റ്റേഷനുകള്‍.
ഈ അവസരത്തില്‍ നാം മറക്കാന്‍ പാടില്ലാത്ത ഒരു ഫഌഷ്ബാക്കുണ്ട്. മലയാള റേഡിയോ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ രാപകലില്ലാതെ ഓടിനടന്ന രണ്ടു മനുഷ്യരുടെ വിയര്‍പ്പിന്‍ ചൂരുള്ള ഫഌഷ്ബാക്ക്.
റേഡിയോ അപ്രസക്തമാണെന്നു പറഞ്ഞു എല്ലാവരും കൈയൊഴിഞ്ഞ കാലത്ത് പ്രവാസികളുടെ ജീവിതത്തില്‍ മലയാളത്തിന്റെ നൊസ്റ്റാള്‍ജിയ ട്യൂണ്‍ ചെയ്യാനിടമുണ്ട് എന്ന് ആദ്യമായി തിരിച്ചറിഞ്ഞത് മാധ്യമപ്രവര്‍ത്തകനായ കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി കെ.ടി അബ്ദുറബ്ബും സുഹൃത്ത് തൃക്കരിപ്പൂരുകാരന്‍ ബഷീര്‍ അബ്ദുല്ലയുമായിരുന്നു ആ മനുഷ്യര്‍.
യു.എ.ഇയില്‍നിന്ന് ഇറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസില്‍ ജോലിനോക്കവെയാണ് അബ്ദുറബ്ബിനെ തേടി വ്യത്യസ്തമായൊരു അവസരമെത്തുന്നത്. റാസല്‍ഖൈമ റേഡിയോ നിലയത്തിലേക്ക് മുന്‍പ് അയച്ച അപേക്ഷയുടെ തുടര്‍ച്ചയായിരുന്നു അത്.
''പുതിയ ജോലിയില്‍ പ്രവേശിച്ച കാലമാണ്. രാജിവക്കാവുന്ന അവസ്ഥയല്ല. ഏതായാലും വിളിച്ചതല്ലേ. പോയി നോക്കാമെന്നു കരുതി''. അബ്ദുറബ്ബ് ആ കാലം ഓര്‍ത്തെടുത്തു.
''അപ്പോഴും എനിക്കറിയില്ലായിരുന്നു; ഗള്‍ഫിലെ മലയാള റേഡിയോ എന്ന സ്വപ്‌നത്തിന്റെ തുടക്കത്തിലേക്കാണ് ഞാന്‍ നടന്നടുക്കുന്നതെന്ന്...''
റാസല്‍ഖൈമ റേഡിയോ അധികൃതരുമായി സംസാരിച്ചപ്പോഴാണ് അബ്ദുറബ്ബിന് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. മുഴുവന്‍ സമയ അറബിക് പരിപാടികള്‍ക്കിടെ ഒരു മണിക്കൂര്‍ പ്രക്ഷേപണം ചെയ്യുന്ന ഉറുദു ഭാഷയിലുള്ള പരിപാടികള്‍ക്ക് ജീവന്‍വപ്പിക്കാനാണ് ക്ഷണം. പറ്റില്ലെന്നു പറഞ്ഞൊഴിയാന്‍ നോക്കവേയാണ് ആ മനസില്‍ മറ്റൊരാശയം മിന്നിയത്.
ഉറുദു ആവാമെങ്കില്‍ എന്തുകൊണ്ട് മലയാളം സാധ്യമല്ല?
റാസല്‍ഖൈമ റേഡിയോയുടെ അധിപന്‍ ശൈഖ് അബ്ദുല്‍ അസീസിനോട് തന്റെ ആശയം പറഞ്ഞു. ശൈഖ് അബ്ദുല്‍ അസീസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായിരുന്നു മലയാള പ്രക്ഷേപണത്തില്‍ നിര്‍ണായകമായത്. അടുത്ത ആഴ്ച കാണാന്‍ അനുമതിയും വാങ്ങിയാണ് അയാള്‍ അന്നവിടം വിട്ടത്.
നാട്ടില്‍ തന്നെ റേഡിയോ ആരും കേള്‍ക്കാത്ത കാലത്ത് ഇങ്ങനെ ഒരു സംരംഭത്തിനു മുതിരാതെ കിട്ടിയ ജോലിയില്‍ ശ്രദ്ധിക്കാനായിരുന്നു കൂടുതല്‍ പേരുടെയും ഉപദേശം. ചിലരാകട്ടെ, ഗള്‍ഫിലെ നിയമങ്ങള്‍ കര്‍ശനമാണെന്നും റേഡിയോ പരിപാടിക്കിടെ അവതാരകരുടെ നാക്കുപിഴച്ചാല്‍ പലരും അകത്താകുമെന്നും ഭയപ്പെടുത്തിയതും കുറവായിരുന്നില്ല.

ഒരു മണിക്കൂറിലേക്കുള്ള ദൂരം രണ്ടു വര്‍ഷം

ഒരു മാസത്തിനപ്പുറം റാസല്‍ഖൈമയില്‍നിന്ന് അബ്ദുറബ്ബിനെ തേടി വിളിയെത്തി.
വരുമാനത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങളടങ്ങിയ വിശദമായ പ്രൊ
ജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് പരിശോധിച്ച് അറിയിക്കാമെന്ന് ശൈഖ് . പച്ചക്കൊടി കിട്ടിയതോടെ പദ്ധതിക്ക് വേഗം കൂടി. അവതാരകരെ കാണണം. ശബ്ദ പരിശോധന നടത്തണം. പ്രവര്‍ത്തന രീതികളറിയണം. അങ്ങനെ നൂറുകൂട്ടം ജോലികള്‍...
അതു കേട്ടപ്പോള്‍ മനസില്‍ ആഹ്ലാദത്തെക്കാളേറെ ആശങ്കയായിരുന്നുവെന്ന് അബ്ദുറബ്ബ്.
''ആശയങ്ങളും സ്വപ്‌നങ്ങളും ധാരാളമുണ്ട്. പക്ഷേ എങ്ങനെ നടത്തിയെടുക്കും? നിക്ഷേപകരില്ല. പ്രദര്‍ശിപ്പിക്കാന്‍ അവതാരകരുമില്ല! പറ്റില്ലെന്നു പറഞ്ഞാല്‍ അതോടെ എല്ലാം തീരും. ഒടുക്കം ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന കാലത്ത് ആകാശവാണിയില്‍ വാര്‍ത്ത വായിച്ചു പരിചയമുണ്ടെന്നു പറഞ്ഞ സുഹൃത്ത് ടി.കെ.വി മണിയെയും കൂട്ടി ഞാന്‍ റേഡിയോ നിലയത്തിലെത്തി.
'അസ്സലാമു അലൈക്കും' എന്ന തുടക്കത്തോടെ ഒരു വാര്‍ത്ത അവതരിപ്പിക്കാന്‍ ശൈഖ് ആവശ്യപ്പെട്ടു. പ്രക്ഷേപണത്തിനല്ല. പരീക്ഷണം മാത്രം. മണി വാര്‍ത്ത വായിച്ചു. കേള്‍വിക്കാരായി ശൈഖും ഉദ്യോഗസ്ഥരും മാത്രം. കേട്ടുകഴിഞ്ഞതും എന്നെ അടുത്തേക്കു വിളിപ്പിച്ചു. സത്യത്തില്‍ ഉള്ളിലെ ആന്തലുമായാണ് അദ്ദേഹത്തിന് മുന്നിലേക്ക് നീങ്ങിയത്. എന്താ റബ്ബേ സംഭവിക്കുക.
ഒദ്യോഗിക അനുമതി വാങ്ങിയിട്ട് നമുക്കാരംഭിക്കാം. അതിനിത്തിരി സമയമെടുക്കുമെന്നു പറഞ്ഞ് അദ്ദേഹം കൈപിടിച്ചു കുലുക്കിയത് ആദ്യം വിശ്വസിക്കാനായില്ല''. അബ്ദുറബ്ബിന്റെ മുഖത്ത് അന്നത്തെ അവിശ്വസനീയത മിന്നിമറഞ്ഞു.

'നിങ്ങള്‍ കേള്‍ക്കുന്നത് റാസല്‍ഖൈമ റേഡിയോ'


1152 എ.എമ്മില്‍ ഉച്ചയ്ക്ക് 2.15മുതല്‍ 3.15വരെയുള്ള ഒരു മണിക്കൂര്‍ നേരം. ഇതായിരുന്നു മലയാളത്തിന് അനുവദിക്കപ്പെട്ട പ്രക്ഷേപണ സമയമെന്ന് റേഡിയോ ആരംഭിക്കാന്‍ നിയോഗം ലഭിച്ച അബ്ദുറബ്ബ് സൂചിപ്പിച്ചു.
ഇ.എം ഹാഷിം, ലിയാക്വത് അലി എന്നീ സുഹൃത്തുക്കളും ചര്‍ച്ചകളിലും പരിപാടികളൊരുക്കാനും കൂടെയുണ്ടായിരുന്നു.''
ആദ്യ കാലത്ത് വാര്‍ത്താ അവതാരകനായെത്തിയത് റാസല്‍ഖൈമയില്‍ അധ്യാപകനായ ചന്ദ്രപ്രകാശാണ്. പിന്നീട് അനുവദിക്കപ്പെട്ട സമയത്ത് പ്രക്ഷേപണം ഉറപ്പുവരുത്താനും അവതാരകനുമായി മുഹമ്മദ് കക്കാടും സംഘത്തില്‍ ചേര്‍ന്നു.
''മലയാള മനോരമയിലെ അബു സാറായിരുന്നു പലപ്പോഴും വാര്‍ത്തകളുടെ ഉറവിടം. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ വി. രാജഗോപാല്‍ സാര്‍, മധു, ദേവസ്യ, ഗ്ലാഡിസ് എന്നിവരുടെയും പിന്തുണയുണ്ടായിരുന്നു.
യു.എ.ഇയില്‍ അബൂദബിയും അല്‍ ഐനും
ഒഴികെ എല്ലായിടത്തും റാസല്‍ഖൈമയില്‍ നിന്നുള്ള മലയാള പ്രക്ഷേപണം കേള്‍ക്കാമായിരുന്നു. സഊദി, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഈ ഒരു മണിക്കൂര്‍ മലയാള നേരം പ്രിയപ്പെട്ടതായി മാറി.
കെ.പി.കെ വെങ്ങരയുടെ ശബ്ദമായിരുന്നു മലയാള റേഡിയോയിലൂടെ ആദ്യമായി ഔദ്യോഗികമായി മരുഭൂമിയില്‍ മുഴങ്ങിയത്. പിന്നീടായിരുന്നു നിസാര്‍ സെയ്ദ്, കെ.കെ മൊയ്തീന്‍ കോയ, ബിജു ആബേല്‍ ജേക്കബ്,
നാസര്‍ ബേപ്പൂര്‍, ഷാലു ഫൈസല്‍ തുടങ്ങിയവര്‍ റേഡിയോ ജേണലിസ്റ്റുകളായി രംഗം കൈയടക്കിയത്. രമേശ് പയ്യന്നൂര്‍, ഫസ്‌ലു, തന്‍സി ഹാഷിര്‍ എന്നിവരെല്ലാം വര്‍ത്തമാന കാലത്തെ ഗള്‍ഫ് റേഡിയോ നിലയങ്ങളിലെ ശബ്ദ സാന്നിധ്യങ്ങളാണ്.
ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡേ, മലയാളം
ന്യൂസ്, അറബ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ ജോലിചെയ്ത അബ്ദുറബ്ബ് ഇന്നും യു.എ.ഇയിലുണ്ട്, റേഡിയോ ലോകത്തല്ല, മറ്റൊരു സ്വകാര്യ കമ്പനിയുടെ മാധ്യമവിഭാഗം തലവനായി. വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനുശേഷം വിശ്രമ ജീവിതത്തിനായി ബഷീര്‍ തൃക്കരിപ്പൂരിലേക്കു മടങ്ങി. മരുഭൂമിയിലെ മലയാള ശബ്ദമായി, പല ഫ്രീക്വന്‍സികളില്‍, പല പേരുകളില്‍, നൂറു കണക്കിനു പരിപാടികളിലൂടെ, ലക്ഷക്കണക്കിന് റേഡിയോ ആസ്വാദകരിലൂടെ. മലയാളം ഇന്ന് മരുഭൂമിയിലെ റേഡിയോയിലൂടെ  പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago