പുതിയ 360 ബസുകള്‍ വാങ്ങാനൊരുങ്ങി കെ.എസ്.ആര്.ടി.സി
286 കോടി രൂപയുടെ അനുമതി
തിരുവനന്തപുരം; കെ.എസ്.ആര്.ടി.സിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്കി. ഇതിനായി ആകെ 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. പദ്ധതിയുടെ ആകെ ചെലവായ 286.50 കോടി രൂപയില്‍ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് ) കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതിയുടെ കീഴില്‍ സബ്സിഡിയായി ലഭ്യമാകും.
ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കിലുള്ള വായ്പയായാണ് ലഭിക്കുക. ധനകാര്യമന്ത്രി തോമസ് ഐസക് ചെയര്‍മാനായ കിഫ്ബി ബോര്‍ഡ് നേരത്തെ കെ.എസ്.ആര്.ടി.സിക്ക് തുക അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. ഫാസ്റ്റ് പാസഞ്ചര്‍ 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ 310 എണ്ണം( സി.എന്‍.ജി ) എന്നിങ്ങനെയാണ് വാങ്ങുന്നവയുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."