HOME
DETAILS

'ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു പാകിസ്താനാകും'

  
backup
May 14 2017 | 06:05 AM

%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2

 

ഏറ്റുമാനൂര്‍(കോട്ടയം): വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കേരളത്തില്‍. ജനസംഖ്യാവര്‍ധനവ് നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ പാകിസ്താന്‍ പോലെ മുസ്‌ലിം രാഷ്ട്രമായി മാറുമെന്ന് അദ്ദേഹം ഏറ്റുമാനൂരില്‍ പറഞ്ഞു.
ഹിന്ദുമതത്തില്‍ ജനസംഖ്യാനിരക്ക് 2.17 ശതമാനമാണെങ്കില്‍ മുസ്‌ലിം മതത്തിലെ വര്‍ധനവ് 3.4 ശതമാനമാണ്. ഈ നില തുടര്‍ന്നാല്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും.
ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ പൂര്‍വികന്മാരും ആചാര്യന്മാരും പഠിപ്പിച്ച മന്ത്രങ്ങളും മറ്റും അന്യം നിന്നുപോകും.
ഉത്തരേന്ത്യയില്‍ തീവ്ര വര്‍ഗീയ പ്രസംഗം പതിവാക്കിയ ഗിരിരാജ് സിങ് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്താണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്.
നാടിന്റെ സംസ്‌കൃതിക്കും സംസ്‌കാരത്തിനും വരെ ഭീഷണിയാവുന്ന രീതിയിലാണ് മുസ്‌ലിംകളുടെ ജനസംഖ്യ വര്‍ധിക്കുന്നതെന്നും ഇത് ആപത്താണെന്നും മന്ത്രി പറഞ്ഞു. മോദി മന്ത്രിസഭയില്‍ അംഗമായതിന് ശേഷം നിരവധി തവണയാണ് ഗിരിരാജ് സിങ് വിവാദ പരാമര്‍ശം നടത്തിയത്.
ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നും മുസ്‌ലിംകള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്നുമുള്ള പരാമര്‍ശങ്ങള്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഹിന്ദുക്കള്‍ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കുന്നതിനെതിരേയും ഗിരിരാജ്‌സിങ് രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago