സംയോജിത ഗതാഗത സംവിധാനത്തിന് പ്രധാന്യം നല്‍കണം: മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: കൊച്ചിയില്‍ ആവിഷ്‌കരിച്ച റെയില്‍-റോഡ് -കായല്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാ സൗകര്യം കോഴിക്കോട്ടും ആരംഭിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കല്ലായി, കോരപ്പുഴ ജലഗതാഗതത്തിന് സാധ്യതയേറുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിന്റെ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് പരിഹരിച്ചുകൊണ്ടുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സസ്സ്റ്റ്യനബിള്‍ ഡവലപ്പ്‌മെന്റെ് ഇനിഷ്യേറ്റീവ് (കെ.എസ്.ഡി.ഐ) ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ലൈറ്റ് മെട്രായുടെ പ്രസക്തി എന്ന വിഷയത്തിലെ ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് മോണോറെയില്‍ പദ്ധതി ഒഴിവാക്കി ലൈറ്റ് മെട്രൊ പദ്ധതി ആവിഷ്‌കരിക്കാന്‍ പോകുന്നതിന്റെ പ്രായോഗികത ജനങ്ങളെ അറിയിക്കേണ്ടതാണ് ആദ്യ കടമ്പയെന്നും മോണോ റെയില്‍, ലൈറ്റ് മെട്രൊ റെയില്‍ പദ്ധതികള്‍ വ്യത്യസ്തമാണെന്നും ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂറ്റീവ് എന്‍ജിനിയര്‍ യു. വേണുഗോപാല്‍ വിഷയാവതരണത്തില്‍ പറഞ്ഞു. വികസനത്തിനായി എന്ത് പദ്ധതികൊണ്ടുവന്നാലും തടസം ഉണ്ടാകുന്നത് പതിവാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നടപടികള്‍ പൂര്‍ത്തിയായി സര്‍ക്കാരില്‍ നിന്ന് ഫണ്ട് അനുവദിച്ച് കിട്ടിയാലും ജനങ്ങള്‍ അതിനെ എതിര്‍ക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. പന്നിയങ്കര മേല്‍പ്പാലം, മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനം തുടങ്ങിയവ ഉദാഹരണങ്ങളാണെന്ന് കോഴിക്കോട് സുസ്ഥിര വികസന ഇനിഷ്യേറ്റീവ് (കെ.എസ്.ഡി.ഐ) പ്രസിഡന്റ് ഡോ.എ. അച്യുതനന്‍ അഭിപ്രായപ്പെട്ടു. എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, വി.കെ.സി മമദ്‌കോയ, ആര്‍.ടി.ഒ എസ്.ഐ പോള്‍സണ്‍, കെ.എസ്.ഡി.ഐ സെക്രട്ടറി ആര്‍ട്ടിടെക്റ്റ് എ.കെ. പ്രശാന്ത്, വൈസ് പ്രസിഡന്റ് സി. ജനാര്‍ഥനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."