HOME
DETAILS
MAL
ദബോല്‍ക്കര്‍ വധം: രണ്ട് പ്രതികളുടെ കസ്റ്റഡി നാലുവരെ നീട്ടി
backup
June 02 2019 | 19:06 PM
പൂനെ: നരേന്ദ്ര ദബോല്‍ക്കര്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്ജിവ് ഗജനാന്‍ പുനലേകര്‍, സഹായി വിക്രം വിനയ് ഭാവെ എന്നിവരുടെ കസ്റ്റഡി കാലാവധി ഈ മാസം നാലുവരെ നീട്ടി. നേരത്തെ മെയ് 26ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം ഒന്നുവരെ നീട്ടിയിരുന്നു. തുടര്‍ന്നാണ് നാലിലേക്ക് നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടത്. മെയ് 25നാണ് പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശര്ത് കലാസ്കര്‍ എന്ന പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകനായ സഞ്ജിവ് ഗജനാനും സഹായി വിക്രമും അറസ്റ്റിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."