HOME
DETAILS
MAL
സാമ്പത്തിക വളര്‍ച്ച പിന്നോട്ട്; പലിശ നിരക്ക് കുറച്ചേക്കും
backup
June 02 2019 | 19:06 PM
മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ക്രമാനുഗതമായി തകര്‍ച്ചയെ നേരിടുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും.
ഈ മാസം ആറിന് നടക്കുന്ന ആര്.ബി.ഐ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ആര്.ബി.ഐയുടെ പണനയ അവലോകന കമ്മിറ്റിയുടെ ദ്വൈമാസ നയയോഗമാണ് ആറിന് നടക്കുന്നത്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതായ റിപ്പോര്‍ട്ട് പുറത്ത് വന്നത്.
റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റില്‍ നിലനിര്‍ത്തി കഴിഞ്ഞ രണ്ട് യോഗങ്ങളിലും മാറ്റം വരുത്താന്‍ ആര്.ബി.ഐ തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."