അഞ്ചുമാസത്തിനിടെ കശ്മിരില്‍ 101 ഭീകരരെ വധിച്ചതായി സൈന്യം
ശ്രീനഗര്‍: ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ ജമ്മുകശ്മിരില്‍ കൊല്ലപ്പെട്ടത് 101 ഭീകരരെന്ന് സുരക്ഷാ സൈന്യം. ഇവരില്‍ 23 പേര്‍ വിദേശികളാണ്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്ക് പകരമായി കൂടുതല്‍ യുവാക്കള്‍ വിവിധ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് പരിശീലനത്തിനായി എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷാ സേനയുടെ കണക്ക് പ്രകാരം 2019 മാര്‍ച്ച് മുതല്‍ 50 യുവാക്കള്‍ വിവിധ തീവ്രവാദ കേന്ദ്രങ്ങളിലായി പുതിയതായി എത്തിയിട്ടുണ്ട്. ഇവരെ ഭീകര ഗ്രൂപ്പുകളിലേക്ക് അയക്കുന്ന കണ്ണികളെ കണ്ടെത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സേന പറയുന്നു. 2019 മേയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 23 വിദേശ ഭീകരരും 78 പ്രാദേശിക ഭീകരരും ഉള്‍പ്പെടെ 101 പേര്‍ കശ്മീരില്‍ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ അല്‍ഖായിദ ബന്ധമുള്ള ഭീകരവാദ സംഘടനയായ അന്‍സാര്‍ ഗസ്വാതുല്‍ ഹിന്ദ് തലവന്‍ സാക്കിര്‍ മൂസ അടക്കമുള്ളവരും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത് കശ്മിരിലെ ഷോപിയാനിലാണ്. 16 പ്രാദേശിക ഭീകരര്‍ ഉള്‍പ്പെടെ 25 പേരാണ് ഇവിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ 15 പേരും അവന്ദിപ്പോറയില്‍ 14 ഉം ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന യുവാക്കളുടെ എണ്ണത്തില്‍ 2014 മുതല്‍ ഗണ്യമായി വര്‍ധന ഉണ്ടായതായി നേരത്തെ പുറത്തുവന്ന കണക്കുകളില്‍ പറയുന്നു. ഭീകരവാദത്തെ കശ്മീരില്‍ നിന്ന് ഇല്ലാതാക്കാന്‍ പുതിയ തന്ത്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും സേന തുടങ്ങിയിട്ടുണ്ട്. ഭീകര വിരുദ്ധ നയങ്ങളില്‍ കൃത്യമായ മാറ്റം കൊണ്ടുവരണമെന്നും തീവ്ര ആശയങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേക വിദ്യാഭ്യാസം നല്‍കണമെന്നും സൈന്യം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."