HOME
DETAILS

മസ്ജിദുല്‍ അഖ്‌സയിലെ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ശ്രമം

  
backup
June 02, 2019 | 8:15 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%96%e0%b5%8d%e2%80%8c%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf


ജറൂസലം: 30 വര്‍ഷത്തിനിടെ ആദ്യമായി റമദാന്‍ മാസത്തിന്റെ അവസാന പത്തില്‍ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടിലേക്ക് (ജൂതന്മാര്‍ക്കിത് ടെംപിള്‍ മൗണ്ട് കോംപൗണ്ടാണ്. ഈ കുന്നിന്റെ മുകള്‍ ഭാഗത്താണ് മസ്ജിദുല്‍ അഖ്‌സയുളളത്) കടക്കാന്‍ ജൂതന്മാര്‍ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഫലസ്തീനികള്‍ സുരക്ഷാസേനക്കു നേരെ കല്ലും കസേരകളും എടുത്തെറിഞ്ഞു. തുടര്‍ന്ന് ഇസ്‌റാഈലി സുരക്ഷാസേന നൂറുകണക്കിനു വരുന്ന പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പു നടത്തി.
നിരവധിപേര്‍ക്കു പരുക്കേറ്റു. അതോടെ പൊലിസ് അല്‍ അഖ്‌സ പള്ളിയുടെ ഗേറ്റടച്ചു. ജൂതന്മാര്‍ ഇന്നലെ രാവിലെ മുതല്‍ ടെംപിള്‍ മൗണ്ടില്‍ പ്രവേശിച്ചു തുടങ്ങി. അതിനിടെ ആരാധനകളനുഷ്ഠിച്ച് മസ്ജിദുല്‍ അഖ്‌സയില്‍ കഴിയുന്ന മുസ്‌ലിംകളെ വിരട്ടിയോടിക്കാനും മര്‍ദിക്കാനും ഇസ്‌റാഈലി പൊലിസ് ശ്രമിച്ചു.
നിരവധി മുസ്‌ലിംകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി ഹമാസ് വക്താവ് സമി അബൂ സുഹ്‌രി പറഞ്ഞു. മസ്ജിദുല്‍ അഖ്‌സ ഗേറ്റ് തുറക്കാന്‍ ശ്രമിച്ച ഫലസ്തീനി യുവാക്കളില്‍ നിരവധിപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. പള്ളി കോംപൗണ്ടിനകത്ത് നൂറുകണക്കിന് സുരക്ഷാ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.


മൂന്നു പതിറ്റാണ്ടായി റമദാന്‍ മാസത്തില്‍ അഖ്‌സാ പള്ളി കോംപൗണ്ടിലേക്ക് മുസ്‌ലിംകളല്ലാത്തവരെ പ്രവേശിപ്പിക്കാറില്ല.
ഈ കീഴ്‌വഴക്കം തെറ്റിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്. 2000ത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ ടെംപിള്‍ മൗണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 3000 ഫലസ്തീനികളും 1000 ജൂതന്മാരും കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 1 വൈകുന്നേരം മുതല്‍ ജൂണ്‍ 2 വൈകുന്നേരം വരെയുള്ള സമയം ഇസ്‌റാഈലികള്‍ക്ക് ജറൂസലം ദിനമാണ്. 1967ലെ ആറുദിവസം നീണ്ടുനിന്ന അറബ്-ഇസ്‌റാഈലി യുദ്ധത്തിലൂടെ ജോര്‍ദാനില്‍ നിന്ന് ജറൂസലം ഇസ്‌റാഈല്‍ പിടിച്ചെടുത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണീ ആഘോഷം.


റമദാനിലെ അവസാന വെള്ളിയാഴ്ചയായ മെയ് 31ന് 2,60,000 വിശ്വാസികളാണ് ലോകമുസ്‌ലിംകളുടെ മൂന്ന് പ്രധാന പള്ളികളിലൊന്നായ അഖ്‌സയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നത്.


വെള്ളിയാഴ്ച 19കാരനായ ഒരു ഫലസ്തീനി യുവാവ് രണ്ട് ഇസ്‌റാഈലികളെ കത്തികൊണ്ട് കുത്തി പരുക്കേല്‍പിച്ചതാണ് ഇസ്‌റാഈലിനെ പ്രകോപനമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. ഈ യുവാവിനെ ഇസ്‌റാഈല്‍ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ജറൂസലമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ഫലസ്തീനി യുവാവും പൊലിസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രി ഉറങ്ങാൻ കിടന്നു; നേരം വെെകിയിട്ടും എഴുന്നേറ്റില്ല; വിളിക്കാനെത്തിയ അമ്മൂമ്മ കണ്ടത് ചലനമറ്റ കൊച്ചുമകനെ; 23കാരൻ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  11 days ago
No Image

Hajj 2026: മുസ്ലിംകൾ ന്യൂനപക്ഷമായ രാജ്യത്തുനിന്നുള്ളവർ ഇപ്പോൾ അപേക്ഷിക്കണം; നുസുക് പ്ലാറ്റ്ഫോമിൽ സൗകര്യം

Saudi-arabia
  •  11 days ago
No Image

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം; രോഗമുള്ളവര്‍ക്ക് വിസയില്ലെന്ന് ട്രംപ്; കുടിയേറ്റം തടയാന്‍ നിയമം കടുപ്പിച്ച് അമേരിക്ക

International
  •  11 days ago
No Image

എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  11 days ago
No Image

ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടന കണ്ടുപിടിച്ച ജയിംസ് വാട്‌സൺ അന്തരിച്ചു

International
  •  11 days ago
No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  11 days ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  11 days ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  11 days ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  11 days ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  11 days ago